ഇങ്ങിനെ വേറെയും പേരുകളുണ്ട. ഗോദാവരി ജില്ലയിൽ ഇവർ അഞ്ചും വകയുണ്ട. ഒരുക്കൂട്ടർ കാവടി (കാവുണ്ടം)യിന്മേലല്ലാതെ വെള്ളം കൊണ്ടുപോകയില്ല. വേറെ ഒരു കൂട്ടര കാളപ്പുറത്തമാത്രം. മറ്റൊരുവകക്കാർ കയ്യിൽ കുടത്തിലാക്കിമാത്രം. ഊരക്കും തലയിലും പാടില്ല. എനി ഒരുക്കൂട്ടർ രണ്ടാൾക്കൂടി തൂക്കിപിടിച്ചിട്ടുമാത്രം. ചില കൂട്ടരുടെ സ്ത്രീകൾ കേവലം ഘോഷയാണ്. ചിലർ ചേല (പുടവ) വലത്തെ ചുമലിൽകൂടിയാണ് ഇടുക. ചിലർ എടത്തേതിൽകൂടി. ചിലൎക്ക് നൂൽ നൂൽക്കുകയാകട്ടെ വേറെ പ്രവൃത്തി എടുക്കുകയാകട്ടെ കുറവാണ.ചിലരുടെ സ്ത്രീകൾ പറമ്പിൽ നിന്ന പുറത്തപോകുകയില്ല. ചിലകൂട്ടർ ഞായറാഴ്ച വയലിൽ പണി ചെയ്കയില്ലെന്നു പറയുന്നു. ചില പുരുഷന്മാർ ക്ഷൗരം ചെയ്യിക്കയില്ല. ക്ഷുരകന തല താത്തുന്നത അപമാനമാണപോൽ. ഭാൎയ്യ ഭൎത്താവിനേക്കാൾ എത്രയൊ പ്രായം അധികമായിട്ട ഉണ്ടാകുമെന്നു പറയുന്നു. 22 വയസ്സായ ഒരു സ്ത്രീ ഭൎത്താവിനെ ഒക്കത്ത എടുത്ത നടക്കുക ഉണ്ടായിട്ടുണ്ട്. (ഏതാനും കാലം മുമ്പെ റുഷ്യരാജ്യത്ത ഇങ്ങിനെ ഉണ്ടായിട്ടുണ്ട്.) കല്യാണത്തിന്റെ ആദ്യദിവസം ഒര ക്രിയയുണ്ട സ്ത്രീ പുരുഷന്മാരുടെ മാതാപിതാക്കന്മാറുടെ സമീപം ഒരു പെട്ടിയിൽ കുറെ വസ്ത്രങ്ങളൂം മറ്റും വെക്കും.പിന്നെ പെട്ടിതുറന്നിട്ട അതല്ലാം അടുപ്പിന്മേൽ വെക്കും. അത സംബന്ധികൾ പരിശോധിക്കും. പെണ്ണിന്റെ അഛൻ മണവാളന്റെ അഛന താംബൂലം കൊടുക്കും. "കന്യക എന്റെതാണ. പണം തന്റേതും" എന്ന പറഞ്ഞുകൊണ്ട. ഇങ്ങിനെ മൂന്നുതവണ പറയണം. അപ്പോൾ പുരോഹിതൻ വിളിച്ചുപറയും ഇന്നവന്റെ മകളെ ഇന്നവന കൊടുക്കുവാൻ പോകുന്നു എന്ന. ഈ നിശ്ചയം ബലമായതാണ. പിന്നെ കല്യാണത്തിന്ന മുമ്പ മണവാളൻ മരിച്ചുപോയെങ്കിൽ പെണ്ണ വിധവയായി. വിവാഹ ദിവസം ക്ഷുരകൻ മണവാളന്റെ നഖം മുറിക്കണം. പെണ്ണിന്റെത മാവില പാലിൽ മുക്കി അതകൊണ്ട തൊട്ടാൽ മതി. മ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |