നൂൽ ഉണ്ട. മദ്യംസേവിക്കയില്ല. മാംസംഭക്ഷിക്കയില്ല. വിധവാ വിവാഹമില്ല. പിള്ള എന്നാണ വിളിക്കുന്നത. സൎക്കാരറിക്കാട്ടിൽ കണക്കപ്പിള്ള എന്ന കാണും. മലയാളത്തിലെ അംശം മേനോൻ തന്നെ പ്രവൃത്തികൊണ്ട. വിവാഹം കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസം പെണ്ണിന് വീട്ടിന്റെ പുറത്ത എറങ്ങിക്കൂടാ. പണ്ട നാല്പതദിവസമായിരുന്നു. അന്നു പ്രവൃത്തി കൂട്ടികലൎന്ന നെല്ലും പയറും വേൎതിരിക്കുകയും. കൊച്ചിശ്ശീമയിൽ കണക്കൻ നന്നെ താണ ജാതിയാണ. പടന്നക്കണക്കൻ, വേട്ടുവൻ തുടങ്ങിയ നാലജാതിയുണ്ട. ഓരോന്നിൽ വെവ്വേറെ കിരിയങ്ങൾ ഉണ്ട. അന്യോന്യം വിവാഹം പാടില്ല. അമ്മാമന്റെ മകളെ കെട്ടാം. വിവാഹം എപ്പോഴും ആവാം. പടന്നകണക്കന്ന പെണ്ണിന്റെ പത്തും പതിമൂന്നും വയസ്സിന്റെ മദ്ധ്യയാണ. വേട്ടുവക്കണക്കന തിരണ്ടതിൽ പിന്നെ മാത്രമെ പാടുള്ളു. തിരണ്ടാൽ അശുദ്ധി ഏഴുനാൾ. ഏഴാംദിവസം ഏഴുപെൺകുട്ടികളെ വിരുന്നൂട്ടി ഓരോ അണ ദക്ഷിണ കൊടുക്കണം. മററ ക്ഷണിച്ചുവന്നിട്ടുള്ളവർ സദ്യ കഴിഞ്ഞു പോകുമ്പോൾ ഗൃഹനാഥന അല്പം വല്ലതും കൊടുക്കും ചിലവ വഹയ്ക്ക. സ്ത്രീപുരുഷന്മാൎക്ക നക്ഷത്രം ഒന്നായാൽ വിവാഹം പാടില്ല. പടന്നകണക്കൻ കുഴിച്ചിടുകയാണ. പുല 15. മകൻ 41 ദിവസമെങ്കിലും ഒര കോല്ലം തികച്ചെങ്കിലും ദീക്ഷിക്കും. മേൽജാതിക്കാരുടേയും കമ്മാളൻ, ഈഴുവൻ, മാപ്പള ഇവരുടെയും ചോർ വേട്ടുവരഉണ്ണും. വെളുത്തേൻ, വിളക്കത്തിലവൻ, പാണൻ, വേലൻ, കണിയാൻ ഇവരുടേത ഭക്ഷിക്ക വളരെ വിരോധമാണ. പുലയൻ, ഉള്ളാടൻ, നായാടി ഇവർ വേട്ടുവൎക്ക വഴി തിരിയണം. നായന്മാൎക്കും മറ്റും 48 അടി അകലെ ഇവരും തെറ്റണം. ഈഴുവൻ ഇവരെ തൊട്ടാലും കമ്മാളൻ, ബാലൻ ഇവർ നന്നെ അടുത്താലും കുളിക്കണം. ഹിന്തു ക്ഷേത്രങ്ങളെ വേട്ടുവൎക്ക് അടുത്തുകൂടാ. കൊടുങ്ങല്ലൂരമ്പലത്തിൽ കോഴിക്കല്ലിങ്ങലോളം ചെല്ലാം.
പൂൎവ്വനാമധേയം കണി എന്നായിരുന്നു. മൂന്നാമക്ഷരം ബഹുമാനത്തിന്ന ചേൎത്തതാണ. തിരളുംമുമ്പ താലികെട്ടണം. പി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |