ടെ ചെറുവിരൽ കൂട്ടികെട്ടും. പിറ്റേന്നു പെണ്ണിനെ കൊണ്ടുപോകും. ഭൎത്താവിന്റെ അമ്മ പടിക്കൽ വച്ചു ദമ്പതിമാരുടെ കാൽ മജ്ഞഗുരുതികൊണ്ടു കഴുകണം. അവരെ കോൺതലെക്കു ഏഴുമണി അരിയും ഏഴു അടെക്കയും കെട്ടണം. നാലാംദിവസം ദമ്പതിമാർ അങ്ങട്ടും ഇങ്ങട്ടും മഞ്ഞൾ ഗുരുതികൊണ്ടു എറിയണം. ഗഞ്ചാംജില്ലയിൽ വിവാഹത്തിന്നു കൂടിയവർ അന്യോന്യം ചളിവാരി എറിയുക നടപ്പുണ്ടത്രെ. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജന കെട്ടുകയും ചെയ്യാം.
മരിച്ചാൽ ദഹിപ്പിക്കുകയാകുന്നു. പുല പത്തദിവസമാണ. പുലകാലം പുലക്കാർ പ്രവൃത്തി എടുക്കുകയില്ല. സ്വജനങ്ങൾ ഭക്ഷണംകൊടുക്കണം. മദ്യമാംസം ധാരാളം ആവാം പുല പോകുന്നദിവസത്തെ സദ്യക്കു പാടില്ല.
കടു എന്ന ഗ്രാമത്തിലെ പട്ടരായിരുന്നുപോൽ പൂൎവ്വം.ബുദ്ധ മതം സ്ഥാപിപ്പാൻ സഹായിക്കയാൽ പതനമുണ്ടായി. മക്കത്തായമാണ. തിരളുംമുമ്പെ കല്യാണം വേണം. സ്ത്രീധനവും മറ്റും എണങ്ങൻമുഖേന നിശ്ചയിക്കേണ്ടത മേലിൽ സാക്ഷാൽ ഭൎത്താവാവാൻ വിചാരിക്കുന്നവനാകുന്നു. താലികെട്ടേണ്ടത് അവന്റെ പെങ്ങളൊ മറ്റ സംബന്ധപ്പെട്ട സ്ത്രീയോ ആണ. ശേഷക്രിയെക്ക പുരോഹിതൻ ക്ഷുരകനാണ. പുരുഷസന്താനമില്ലാത്ത വിധവ പുല12-ാം ദിവസം ഭൎത്താവിന്റെ വീടുവിട്ട ജനിച്ച വീട്ടിലേക്കു പൊകും. പുത്രനുണ്ടെങ്കിൽ ഭൎത്താവിന്റെ സ്വത്തിന്ന അവകാശമുണ്ട.
തമിഴ രാജ്യത്ത കണക്കെഴുത്ത പ്രവൃത്തി ജാതിയാകുന്നു. വടക്കേആൎക്കാട, തെക്കേആൎക്കാടാ, ചെങ്കൽപെട്ട ഈ ജില്ലകളിൽ മുഖ്യമായിട്ട കാണും. കൎണ്ണം എന്നും പറയും. നാലായി ഭാഗിച്ചിരിക്കുന്നു. അതിൽ കൈകാട്ടി കണക്കൻകൂട്ടരിൽ ഭാൎയ്യ ഭൎത്താവിന്റെ അമ്മയോട മിണ്ടികൂടാ. കയ്യാംഗ്യംകാട്ടുകയെ പാടുള്ളു. നാലകൂട്ടരെം അന്യോന്യം കൊള്ളക്കൊടുക്കയില്ല. പൂണു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |