-28-
ച്ചാൽ വിവാഹമായി.അല്പം കൂടി വിസ്തരിച്ചിട്ടും നടപ്പുണ്ട. മൂന്നാം ദിവസം ഒരു ഏരിയുടെ വക്കത്ത ഘോഷയാത്രയായി പോയിട്ട ഒട്ടൻ കുറെ മണ്ണ കിളെക്കയും ഒട്ടത്തി അതിൽനിന്നു മൂന്നകൊട്ട തെല്ലു ദൂരത്ത കൊണ്ടുപോയി ഇടുകയും വേണം.
ശവം കുഴിച്ചിടുകയാണ നടപ്പ. ഭാൎയ്യ മരിച്ചാൽ ഭൎത്താവ അരയിലെ ചരട അറുക്കണം. ഭൎത്താവ മരിച്ചാൽ വിധവ വെള്ളത്തിന്റെ വക്കത്ത ഒരു മുറത്തിൽ ഇരിക്കണം. അപ്പോൾ അവളുടെ കൈവളകൾ പൊട്ടിക്കയും ആങ്ങള താലിയും ചരടും അറുക്കുകയും വേണം കുളിച്ച വീട്ടിൽ ചെന്നാൽ ഒരു അകത്ത ഇരിക്കും. ആ ദിവസം ആരെയും കണ്ടുകൂടാ. പിറ്റേന്ന ഒന്നൊരണ്ടോ ക്ഷേത്രത്തിൽ പോയി ഒരു പശുവിന്റെ വാൽ മൂന്നപ്രാവശ്യം പിടിച്ചവലിക്കണം. സ്ത്രീക്കു നടപ്പദോഷം തെളിഞ്ഞാൽ ജാതിയിൽ ചേൎക്കണമെങ്കിൽ വീടുതോറും ഒരു കൊട്ട മണ്ണുകൊണ്ട നടക്കണമെന്നു പറയുന്നു.
ഓമനൈതൊ.
ഒമൈതൊ എന്നും വിളിക്കും. ഒറിയാ ദേശത്തിൽ കൃഷിക്കാരാണ. അയോദ്ധ്യയിൽ ശ്രീരാമന്റെ മന്ത്രിയായിട്ട അമാത്യൻ എന്നൊരാളുണ്ടായിരുന്നു എന്നും അയാളുടെ സന്താനങ്ങളാണെന്നുമാണ ഉത്ഭവം പറയുക. ശ്രിരാമന്റെ സ്വൎഗ്ഗാരോഹണത്തിന്നുശേഷം രക്ഷിപ്പാനൊരുമില്ലാഞ്ഞതിനാൽ കൃഷി പ്രവൃത്തിയായത്രെ. വ്രണമുള്ളവരെ വളരെ വൎജ്ജനമാണ. കൂട്ടത്തിൽ നിന്നു നീക്കിക്കളയും. വഴിയെ ജാതിയിൽ ചേൎക്കാൻ കേമമായ ഒര സദ്യ കഴിക്കണം. വിവാഹം തിരളും മുമ്പും പിമ്പും ആവാം. അഛൻ പെങ്ങളുടെ മകളെ ഭാൎയ്യയാക്കാനവകാശമുണ്ട്. വിവാഹദിവസം മണവാളൻ ഘോഷയാത്രയായി കുതിരപ്പുറത്തെങ്കിലും നടന്നിട്ടെങ്കിലും പെണ്ണിന്റെ വീട്ടിൽചെല്ലണം. മുഹൂൎത്തമായാൽ പെണ്ണിനെ പന്തലിലേക്ക് കൊണ്ടുചെല്ലുക. മദ്ധ്യസ്ഥനൊ ദൂതനൊ ആയിട്ട ഒരുത്തനുണ്ടാകും. അവർ അഛൻ പെങ്ങളെ നോക്കി ഉറക്കെ പറയും. "മണവാളൻ വന്നിരിക്കുന്നു. പെണ്ണിനെ ക്ഷണം കൊണ്ടുവാ" എന്ന. പിന്നെ സ്ത്രീപുരുഷന്മാരു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |