താൾ:Dhakshina Indiayile Jadhikal 1915.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-27-

ശവം ഇരുത്തി സ്ഥാപിക്കയാണെന്നു കോയമ്പത്തൂരിൽ അന്വേഷിച്ചതിൽ അറിയുന്നു. എന്നാൽ കുട്ടികളൊ വിവാഹം കഴിയാത്തവരോ ആയാൽ കിടത്തീട്ടാകുന്നു. മറ ചെയ് വാൻ കൊണ്ടൂപോകുന്ന വഴിക്ക നാണ്യങ്ങൾ, ഫലങ്ങൾ, അപ്പം, ചോർ ഇത്യാദിയും ശക്തിയുണ്ടെങ്കിൽ സ്വൎണ്ണം, വെള്ളി ഇതുകൊണ്ടുണ്ടാക്കിയ പുഷ്പങ്ങളൂം ദരിദ്യന്മാർ എടുത്തു കൊൾവാൻ തക്കവണ്ണം എറിയും.വെള്ളവും കുടവുമായി പ്രദക്ഷിണം വെക്കലും കുടം ഉടക്കലും ഇവൎക്കും നടപ്പുണ്ട. വധവ വളകൾ പൊട്ടിച്ച മറചെയ്തിൻമീതെ ഇടും. എന്നാൽ താലി മൂന്നാം ദിവസമെ അറുക്കുകയുള്ളു. ശവം എടുത്തുവരും പുത്രനും ക്ഷൗരം ചെയ്യിക്കണം. അവരെ അമ്പട്ടൻ(ശീതികൻ) ദൎഭകൊണ്ട ചുമലിൽ നല്ലെണ്ണ കടയണം. പുല പത്താണ. പതിനൊന്നാംദിവസം ബ്രാഹ്മണൻ പുണ്യാഹം തളിക്കണം. ശ്രാദ്ധം നടപ്പുണ്ട. മൊരസുവക്കലിയാ എന്നൊരു വൎഗ്ഗമുള്ളവൎക്ക് സ്ത്രീകൾ വിരലിന്റെ തുഞ്ചം മുറിക്കുക എന്നൊരു നടപ്പുണ്ട. ഇത മൊരസുജാതി വൎണ്ണിച്ചേടത്ത കാണാം.

            ഒട്ടൻ. (ഒട്ടൊൻ. ഒട്ടവൻ.)

ഇവർ തെലുങ്കരാണ. പണം ഉണ്ടെങ്കിൽ അത ഒടുങ്ങുന്ന വരെ മദ്യം സേവിക്കും. എഴുത്തറിയുന്നവരില്ല. കുളം, കിണറ കുഴിക്കുക ചിറമാടുക, ഈ വകയാണ പണി. എത്ര പണി എടുത്തു എന്ന കണക്കു കൂട്ടാൻപോലും അറിഞ്ഞുകൂടാ.സാമാന്യം എന്തും തിന്നും ഭാൎ‌യ്യയെ ഉപേക്ഷിക്ക ധാരാളമാണ. ഒരുത്തിക്ക ഓരോരുത്തനായി പതിനെട്ട ഭൎത്താക്കന്മാരോളം ആവാം. പുരുഷന ഈ അതിരും ഇല്ല. മിക്കപേരും വൈഷ്ണവന്മാരെന്നാണ പറയുക. ചുരുക്കം ശൈവരും ഉണ്ട. തിരണ്ടാൽ ഏഴുദിവസം അശുദ്ധിയുണ്ട. വേറിട്ട ഒര പുരയിൽ ഇരിക്കണം. ആ കാലം മാംസം പാടില്ല. മുട്ട തിന്നാം. ഏഴാം ദിവസം ഒരു കോഴിയെ പെണ്ണിന്ന ഉഴിഞ്ഞ വലിച്ചെറിയും. പുര ചൂടുകയും ചെയ്യും. ചില ദിക്കിൽ പതിനൊന്നാംദിവസം നടാടെ മുട്ടയിട്ടതായ ഒരു കരിങ്കോഴിയുടെ മാംസവും മദ്യവും കൊടുക്കും. വിവാഹം തിരളും മുമ്പും പിന്നേയും ആവാം. സ്ത്രീ പുരുഷന്മർ ഒരു കുറ്റി നാട്ടി അതിനെ മൂന്ന പ്രദക്ഷിണം വെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/41&oldid=158296" എന്ന താളിൽനിന്ന് ശേഖരിച്ചത്