താൾ:Dhakshina Indiayile Jadhikal 1915.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-24-

ഗൎഭം അഞ്ചാമത്തേയും എഴാമത്തേയും മാസങ്ങളിൽ അടിയന്തരം ഒന്നുമില്ല. നായ്ക്കളൊ പൂച്ചയൊ മറ്റു ജന്തുക്കളൊ ഭയപ്പെടുത്താൻ വന്നു എന്ന സ്വപ്നംകണ്ടാൽ ദേവത കൂടിട്ടുണ്ടെന്നു നിശ്ചയം. ബലികളയണം. പ്രസവം ദൂരത്ത ഒര ചാളയിലെ പാടുള്ളു. പെറ്റ തള്ളയൊ ഒരു വയസ്സത്തിയൊ ഒഴിച്ച ആരും അടുക്കയില്ല.പെറ്റ പുല 7 ദിവസം . അന്നു കുളിച്ചിട്ടു വേറെ ഒര ചാളയിൽ പോകും.അവിടുന്ന 5 മാസം കഴിയണം സ്വന്തം ചാളയിലേക്ക പോകുവാൻ.

ശവം കുഴിച്ചിടുകയാണ നടപ്പ. പുല അഞ്ച. ആറാംദിവസം ക്ഷൗരംചെയ്ത കുളിച്ച ബലിവെക്കും. മണ്ണാൻ, പാണൻ, പറയൻ, ചെറുമൻ ഇവരുടെ ചോറുണ്ണുകയില്ല. ചക്കിളിയ നേയും പറയനേയും തൊട്ടാൽ കുളിക്കും.ആണും പെണ്ണും തലനീട്ടും. എണ്ണകൊണ്ടൂ മിനുക്കുകയില്ല. ആഴ്ചയിൽ ഒരിക്കൽ തേച്ചുകുളിക്കും എന്നു പറയുന്നു.

                                       എളയത.

മലയാള ബ്രാഹ്മണരിൽ ഒടുക്കത്തെ ജാതി. നമ്പിയാതിരി എന്നും പേരുണ്ട. സ്ത്രീകളെ എളയമ്മ എന്നും തിരുവാങ്കൂറിൽ ചിലേടത്ത കുഞ്ഞമ്മ എന്നും വിളിക്കുന്നു.എള യമ്മമാർ പറയുക അകത്തൂള്ളവർ എന്നാകുന്നു. കുട്ടികളെ കുഞ്ഞുണ്ണി എന്നു വിളിക്കും. എളയന്മാർ നായന്മാരെകൊണ്ടു തങ്ങളെ എളയച്ചൻ എന്നു വിളിപ്പിക്കും. പരശുരാമനുണ്ടാക്കിയതാ ണെന്നു പറഞ്ഞുവരുന്ന ജാതിനിൎണ്ണയം എന്ന ഗ്രന്ഥത്തിൽ താഴെ പറയും പ്രകാരം കാണുന്നു. എളയന്മാർ നല്ല ബ്രാഹ്മണരായിരുന്നു. ഒരിക്കൽ ജ്യേഷ്ഠാനുജന്മാരായ രണ്ടു ആഴുവാഞ്ചീരി തമ്പ്രാക്കന്മാർ ഉണ്ടായി.അതിൽ അനുജൻ ഒരു വഴിക്കു പോകുമ്പോൾ ഒര നായരെമാത്രം ഭൃത്യനായി കിട്ടി. അവന അമ്മയുടെ ശ്രാദ്ധം വന്നു. അപ്പോൾ യജമാനൻ കവ്യംകൊടുത്തു. വാലിയക്കാരന്റെ ചോറുണ്ടൂ എന്നുകൂടി പറയുന്നു. ഇത അറിഞ്ഞപ്പോൾ വൈദികന്മാർ അദ്ദേഹത്തെ ഭൃഷ്ടനാക്കി. എളയന്മാൎക്ക് പന്തി ഭോജനമില്ല. ഉയൎന്നതരം നായന്മാരുടെ പുരോഹിതന്മാൎക്ക് ഒ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/38&oldid=158292" എന്ന താളിൽനിന്ന് ശേഖരിച്ചത്