താൾ:Dhakshina Indiayile Jadhikal 1915.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-22-

കാലും സ്ത്രീ എടത്ത കാലും അമ്മിമേൽ വെച്ചിട്ട അരുന്ധതിയെ നോക്കണം. അമ്മി അഹല്യയാണെന്നാണ ഉദ്ദേശം. ചെറിയ ഒരു കല്ലിനെ വസ്ത്രാഭരണങ്ങളാൽ അലങ്കരിപ്പിച്ചിട്ട പെണ്ണ സംബന്ധികളെ കാട്ടും.അവർ ബഹു പുത്രന്മാർ ഉണ്ടാകട്ടെ എന്ന അനുഗ്രഹിക്കും. മറവരുടെ നാട്ടിൽ മുതുൎന്ന ഒരു എടയപ്പെണ്ണിനെ 10-12 വയസ്സായ കുട്ടി കല്യാണം ചെയ്യും.ചില എടയൎക്ക് താലി കെട്ടേണ്ടത പുരുഷന്റെ സോദരിയാണ. കെട്ടുന്ന സമയം അവൻ അവിടെ പാടില്ല. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന സമയം മണവാളനെ ചങ്ങാതിമാർ വഴിക്കുവെച്ച പിടിക്കുന്ന നടപ്പ ഗൊല്ലജാതിക്കാരെപ്പോലെ ചില എടയൎക്കും ഉണ്ട. മധുരജില്ലയിൽ കല്യാണത്തിന്റെ 3-‌ാം ദിവസം എല്ലാവരും കൂടി ഒര ഏരിയിൽ പോയി പുരുഷൻ ഏരിയിൽനിന്ന 3 കൊട്ട മണ്ണ കുഴിച്ചെടുക്കണം. പെണ്ണ അതിനെ കൊണ്ടുപോയി തലെക്കമീതെ പിന്നോക്കം എറിയണം.ഭാൎ‌യ്യയുള്ള ഒരു എടയൻ മരിച്ചാൽ കോയമ്പത്തൂഅര ജില്ലയിൽ അവന്റെ ശവം ഇരുത്തി ഭാൎ‌യ്യ തലയിൽ എണ്ണ തേക്കണം. ശവത്തിന്റെ കയ്യ ഒരുവൻ പിടിച്ച അതകൊണ്ട് അവളുടെ തലയിലുംതേപ്പിക്കണം.ചൂടലയിലേക്കു ക്ഷുരകൻ തീയ്യ കൊണ്ടുപോകണം. മരിച്ച ആൾ ഉപയോഗിച്ചവയായ വസ്ത്രം മുതലായത രജകന്നാകുന്നു. ശവയാനത്തിന്റെ (ഏണിയുടെ) നാല മൂലെക്കൽ ഒരു പറയൻ നാല അടയാളം വെക്കണം. അതിൽ വടക്കകിഴക്കെ മൂലയിലേതിൽ ഒഴിച്ച മറ്റെ മൂന്നിലും മകൻ ഓരോ നാണ്യം വെക്കണം. അതിനെ പറയൻ എടുത്തിട്ടു ശവം മൂടിയ വസ്ത്രത്തിൽനിന്ന ഒര കഷണം ചീന്തി വിധവെക്ക അയക്കണം. ശ്മശാനത്തിൽ വെച്ചു ശവത്തിന്റെ വായിൽ പണം, അരി, വെള്ളം ഇത ഇടണം. സീമന്തപുത്രൻ സൎവ്വാംഗക്ഷൗരം ചെയ്തിരിക്കും. അവൻ ഒര കുടം വെള്ളവുംകൊണ്ടു തടി മൂന്നു പ്രദക്ഷിണം വെക്കണം. ഓരോ പ്രദക്ഷിണത്തിങ്കൽ തലെക്കൽ എത്തുന്നസമയം ക്ഷുരകൻ ഒര ശംഖംകൊണ്ടു കുടം ഒന്ന തുളെക്കണം. അവസാനം തലേക്കൽ കുടം ഉടെക്കും. പൂണുനൂൽ ഉള്ളവർ അത ത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/36&oldid=158290" എന്ന താളിൽനിന്ന് ശേഖരിച്ചത്