-21-
കെട്ടാം. താലി കെട്ടുന്നത മണവാളന്റെ സോദരിയാകുന്നു ഉപേക്ഷിക്കയും വിധവാ വിവാഹവും പാടില്ല. കുട്ടികളെ ഒഴിച്ച എല്ലാം ദഹിപ്പിക്കയാണ. ഭൎത്താവ മരിക്കുന്ന സമയം തനിക്ക പുത്രനില്ലാത്തപക്ഷം വിധവെക്ക ചിലവിന്ന മാത്രം അവകാശം ഉണ്ട. മറ്റ ചില കൂട്ടൎക്ക ഇതിലും ചിത്രമായ ഒരു നടപ്പുണ്ട. ഒരുവന്റെ മുതൽ അവന്റെ പുത്രന്മാൎക്കല്ല പുത്രിമാരുടെ ഭൎത്താക്കന്മാൎക്കാകുന്നു. പുത്രന്മാൎക്ക വിവാഹം വരെ ചിലവിന്ന മാത്രം അവകാശം ഉണ്ട. ചില ദിക്കിൽ തിരണ്ട പെണ്ണ 16 ദിവസം പ്രത്യേകം ഒരു പുരയിൽ ഇരിക്കണം. വിവാഹം ചെയ് വാൻ തുടങ്ങുന്നവൻ അന്യനാണെങ്കിൽ അവൻ പെണ്ണിന്റെ അമ്മാമന്റെ പുത്രന്മാൎക്ക നാല അണയും വെറ്റിലയും കൊടുക്കണം. കല്യാണ പന്തലിൽ വെച്ച പെണ്ണ കുറെ നെല്ല കുത്തി അരിയാക്കണം. മണവാളൻ ഗണപതി ക്ഷേത്രത്തിൽ പോയി വന്നാൽ അവന്റെ കാൽ പെണ്ണിന്റെ ആങ്ങള കഴുകണം. കാലിന്റെ രണ്ടാംവിരലുകളിൽ മോതിരം ഇടീക്കണം. പെണ്ണിനെ പന്തലിലേക്ക കൊണ്ടുപോകേണ്ടത അമ്മാമനും താലികെട്ടുന്നത മണവാളനുമാകുന്നു. പുരുഷന്റെ വലത്തെകയ്യും സ്ത്രീയുടെ എടത്തെ കയ്യും കൂട്ടികെട്ടും അമ്മാമൻ. പെണ്ണിനെ പന്തലിൽ നിന്ന വീട്ടിന്നകത്തേക്ക എടുത്തകൊണ്ട പോകേണ്ടത മണവാളന്റെ ജ്യേഷ്ഠസഹോദരനാകുന്നു. വാതിൽക്കൽ പെണ്ണിന്റെ അമ്മാമന്റെ പുത്രന്മാർ തടുക്കും. അവൎക്ക അവളെ എടുത്തകൊണ്ടു പോകുന്നവനെ അടിക്കാം. നന്നാലണ അവൎക്ക കൊടുക്കണം. വിവാഹദിവസം രാത്രി സ്ത്രീപുരുഷന്മാരെ ഒരു മുറിയിലിട്ട അടെക്കും. 7-ആം ദിവസം അന്യോന്യം തലയിൽ എണ്ണ തേപ്പിച്ച കുളിക്കണം. ഭാൎയ്യ ഭൎത്താവിന്ന ചോറു വിളമ്പണം. ആ എലയിൽ നിന്ന തന്നെ അവരുടെ സംബന്ധികൾ ഉണ്ണുകയും വേണം. ഒരു കുടത്തിൽ ഒരു പൊൻ മോതിരവും വെള്ളിമോതിരവും മറ്റൊന്നിൽ ഒരു എഴുത്താണിയും ഓലക്കഷണവും ഇട്ടിട്ട രണ്ടാളും തപ്പണം. പൊൻമോതിരമൊ എഴുത്താണിയൊ കിട്ടിയ ആൾക്ക സാമൎത്ഥ്യം അധികം എന്നൎത്ഥം. പുരുഷൻ വലത്ത
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |