-20-
ത്തെ ആറ തട്ടും വൎണ്ണക്കൊടികളും താഴികക്കുടവും കുടയും ഉള്ള ഒരു രഥത്തിൽ വെച്ച വാദ്യവും നാലുപുറവും നൃത്തവുമായി ശ്മശാനത്തിലേക്ക കൊണ്ടുപോകും. അവിടെ ഒരു എരുമയെ കൊണ്ടു വന്ന കറന്ന അല്പം പാൽ മൂന്ന പ്രാവശ്യം ശവത്തിന്റെ വായിൽ കൊടുക്കും. ഒരു പശുവിനേയും ഒന്നൊ രണ്ടൊ കടച്ചികളേയും രഥം മൂന്ന പ്രദക്ഷിണം വെപ്പിച്ചിട്ട മരിച്ചവന്റെ പെങ്ങൾക്ക കൊടുക്കും. വഴിയെ അലങ്കാരങ്ങളെല്ലാം അഴിച്ചെടുത്ത രഥം പൊളിച്ച ശവം സ്ഥാപിക്കയും ചെയ്യും. 8-ആം ദിവസം സീമന്തപുത്രൻ തലക്ഷൌരം കഴിച്ച താനും തന്റെ സോദരന്റെ ഭാൎയ്യയും ഉപവസിക്കും. ശ്മശാനത്തിൽ മുമ്പെ മരിച്ചവരുടെ പേൎക്ക നാട്ടിയ കല്ലുകളുടെ അടുക്കെ ഒരു കല്ല നാട്ടി എല്ലാറ്റിനും നെയ്യ അഭിഷേകം ചെയ്യും. ആ സമയം കൂട്ടത്തിൽ ഒരുത്തൻ വെളിച്ചപ്പെട്ട കല്പിക്കും. കല്ലുകൾക്ക നിവേദിച്ച ചോർ എല്ലാവരും ഭക്ഷിക്കും. സ്ഥാപിച്ച 2,3 കൊല്ലം കഴിഞ്ഞാൽ മാന്തി അസ്ഥികൾ എടുത്ത കൊണ്ടുപോയി മരിച്ച ആളുടെ പുരയുടെ മുമ്പിൽ വെക്കും. ശേഷക്കാർ എല്ലാം കരയണം. അത കഴിഞ്ഞാൽ അസ്ഥികൾ മുൻപറഞ്ഞ കല്ലുകളുടെ സമീപം കുഴിച്ചിടുകയും ചെയ്യും. വയ്യാസി (എടവ) മാസത്തിൽ ഒരു അടിയന്തരമുണ്ട. വലിയൊരു തൊട്ടി കിണറ്റിങ്കൽ വെച്ച വെള്ളം നിറച്ച കുറെ ഉപ്പും ഇട്ടിട്ട കാലികളെ അലങ്കരിപ്പിച്ച ഓരോന്നിനെയായി കൊണ്ടുവന്ന ആ ഉപ്പു വെള്ളം കുടിപ്പിക്കും.
എടയൻ.
കല്യാണം ചെയ്താൽ ഭാൎയ്യയുടെ ഗോത്രമായി. അച്ഛന്റെ മുതലിനല്ല അവകാശം ശ്വശുരന്റെതിന്നാണ. ഈ നടപ്പ പെണ്ണുക്കുമെക്കി എന്ന കൂട്ടൎക്ക മാത്രമാണെന്ന തോന്നുന്നു. ചില വകക്കാൎക്ക വിധവാ വിവാഹം ധാരാളം നടപ്പുണ്ട. മധുര ജില്ലയിൽ പുതുനാട എടയരിൽ അച്ഛന്റെ മരുമകളെ കെട്ടാൻ അവകാശമുണ്ട. പുരുഷന പെണ്ണിനെക്കാൾ നന്നെ പ്രായം കുറയുന്നപക്ഷം അവന്റെ ഭാഗത്ത നിന്ന വേറെ വല്ലവനും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |