-19-
താൻ ചെമ്പുനാണ്യവും വെക്കും. സ്ത്രീപുരുഷന്മാർ എണ്ണുതേച്ച കുളിച്ച കോടിയുടുത്ത അലങ്കരിച്ച പന്തലിൽ കടക്കും. അവിടെ ഒരു പലകയിന്മേൽ ഇരുന്നാൽ ഒരു തേങ്ങയുടച്ച ഒരു തട്ടിൽ മറ്റൊരു പാത്രം വെച്ച അതിനെ തൊഴും. പിന്നെ അവർ കുളങ്ങരെ പോയി ഇഷ്ടദേവനെ പൂജിക്കും. തിരികെ വരുന്ന സമയം അമ്മാമന്മാർ ഒന്നിച്ചുണ്ടാകണം. പുരയിൽ എത്തുവോളം അവർ കളിക്കയും മുമ്പിൽ നാളികേരം ഉടക്കുകയും വേണം. സ്ത്രീപുരുഷന്മാർ പിന്നേയും പന്തലിൽ ചെറുവിരലുകൾ കോൎത്ത പിടിച്ച പലകയിലിരിക്കണം. ആ സമയം പെണ്ണിന്റെ അച്ഛന സ്ത്രീധനവും അമ്മെക്ക "പാൽകൂലി" എന്ന പറയുന്ന പാലിന്റെ പണവും കൊടുക്കണം. താലികെട്ടുക മണവാളന്റെ സംബന്ധത്തിൽ ഒരുത്തിയാകുന്നു. ഉടനെ പെണ്ണ അകത്ത പോയി കുറെ ചോറുണ്ടാക്കണം. അത ഒരു പാത്രത്തിൽ നിന്ന അവളും ഭൎത്താവും ഉണ്ണും.
കുടുവളി എന്ന പേരായിട്ട ഒരു മാതിരി വിവാഹമുണ്ട. ആണും പെണ്ണും മനസ്സ ചേൎന്നാൽ കാട്ടിൽ പോയി പാൎക്കും. ശേഷക്കാർ കണ്ടപിടിച്ച കൂട്ടികൊണ്ടു വന്നാൽ പഞ്ചായത്തസഭ കൂടി പെണ്ണിന്റെ അച്ഛന അവളുടെ വിലയും ഒരു പിഴയുംകൊടുത്താൽ ഭാൎയ്യാഭൎത്താക്കന്മാരായി. കൊടുക്കാഞ്ഞാൻ രണ്ടാളും ഭ്രഷ്ടന്മാരാകും. വിവാഹസംബന്ധമായി പുരുഷൻ ഒരു സദ്യ കഴിക്കണം. അത കഴിക്കുംമുമ്പെ അവൻ മരിച്ചുപോയെങ്കിൽ അവന്നുണ്ടായ മക്കൾ ഔരസന്മാരാകയില്ല. ഈ അയോഗ്യത തീരാനായി വിധവയെകൊണ്ടൊ അവളുടെ അടുത്ത ദായാദികളെ കൊണ്ടൊ ശവം എടുക്കുംമുമ്പായി കുറെ ആളുകൾക്കെങ്കിലും അന്നം കൊടുപ്പിക്കും.
ഊരാളികൾ ശവം കുഴിച്ചിടുകയാണ. ശേഷക്രിയയുടെ സമ്പ്രദായം കുറെ എല്ലാം വടുകരോട കണ്ട പഠിച്ചതാണ. ശവത്തെ എണ്ണതേച്ച കുളിപ്പിച്ച കോടിവസ്ത്രവും തലക്കെട്ടും ധരിപ്പിച്ച നെറ്റിമേൽ ഒരുറുപ്പികയും കണ്ണിന്റെ മീതെ രണ്ട കാൽ ഉറുപ്പികയും പറ്റിക്കണം. എല്ലാവരും എത്തിക്കൂടിയാൽ ശവ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |