--- 18 ---
ഇതൊക്കെ കഴിഞ്ഞാലും അവൾക്കു സമ്മതമില്ലെങ്കിൽ ഒരു പിഴയും കൊടുത്ത സ്വജാതിയിൽ മറ്റൊരുത്തന്റെ ഒന്നിച്ച പോകാം. പെണ്ണ തിരണ്ടാൽ എണ്ണ പുരട്ടി ചമഞ്ഞ 7 ദിവസം വേറിട്ട ഒരു കുടിലിൽ പാൎക്കണം. തുണെക്കു രണ്ട പെൻ കിടാങ്ങളുണ്ടായിരിക്കും, 8-ാംനാൾ മൂന്നാളും പുഴയിലൊ കുളത്തിലൊ കുളിച്ച ഈറനോടെ അവളുടെ പുരയിൽ പോയി ഒരു ഉലെക്കയിന്മേൽ ഇരിക്കണം. തിരണ്ടവളുടെ മടിയിൽ 8, 9 മാസം പ്രായമായ ഒരു ശിശുവിനെ ഇരുത്തും. അതിന്നു അല്പം ചോറ കൊടുത്തശേഷം അവളും കുറെ ഉണ്ണം. പിന്നെ കൂടിയ ജനങ്ങൾ ഭക്ഷിക്കും. ഒരു പാത്രത്തിൽ കയ്യ കഴുകും.അത അവൾ എടുത്ത തൂക്കണം. എച്ചിൽ തളിക്കയും വേണം. വിവാഹം തിരളുംമുമ്പും വഴിയേയും ആവാം. നിശ്ചയിക്കുക പുരുഷന്റെ അച്ഛനമ്മമാരാണ. അവര ഒരിക്കൽ അവനോടുകൂടിയും ഒരിക്കൽ അവനോട കൂടാതെയും സ്ത്രീയുടെ അച്ഛനമ്മമാരുടെ പുരയിൽ പോകണം. ചെന്നാൽ ചെല്ലുന്നവരുടെ വടികൾ വാങ്ങി വെച്ചിട്ടു അകത്ത പായ വിരിച്ച കൊടുക്കണം. അഭിവാദ്യം ചെയ്യേണ്ടുന്ന മാതിരി കാൽ തൊട്ട തലയിൽ വെക്കുകയാകുന്നു. വിവാഹത്തിന്ന പോകുന്ന വഴിക്കു ഒരു തോടൊ പുഴയൊ ഉണ്ടെങ്കിൽ വെള്ളമുണ്ടായാലും ശരി ഇല്ലെങ്കിലും ശരി മണവാളന അത ഇറങ്ങി കടന്നുകൂടാ.അമ്മാമൻ അവനെ മുതുകിൽ എടുത്ത കടത്തണം. പെണ്ണിന്റെ വീട്ടിൽ ചെന്നാൽ വടികൾ കോൽക്കാരൻ വാങ്ങി അങ്ങോട്ടു തന്നെ കൊടുക്കണം. ഇല്ലെങ്കിൽ വലിയ അപമാനം ഉണ്ട. പിഴയുണ്ട. കല്യാണപന്തലിങ്ങൽ എത്തിയാൽ പെണ്ണിന്റെ ഊരുകാർ തടുക്കും. ഉന്തും തള്ളം ആവും. അന്യോന്യം മഞ്ഞൾ ഗുരുതി തൂക്കും. ഒടുവിൽ അകത്ത കടക്കും. ഭക്ഷണം കഴിഞ്ഞാൽ പെണ്ണും കൂട്ടരും പുരുഷന്റെ ഊരിലേക്ക പോകും. അവിടെ സ്ത്രീയും പുരുഷനും വേറെ വേറെ പുരയിൽ പാൎക്കണം. മണവാളന്റെ പുര മുമ്പിൽ നാല വരിയായി 12 കാലുള്ള ഒരു പന്തലുണ്ടായിരിക്കും. കടക്കുന്ന വാതിലിന്ന അടുത്തുള്ള രണ്ട തൂണിന്റെ കുഴിയിൽ ഒരു നാളികേരം ഉടച്ച നെയ്യും പാലും ഏ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |