Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-264-
ന്നതിന്‌ അൎത്ഥം 7 ജന്മം കഴിഞ്ഞു എന്നാകുന്നു. ന്റെയൊ പേരായാണ്‌ നടപ്പ്. ശേഷക്രിയയുടെ അവസാനം 12-ം ദിവസം 16-ം ദിവസം ഉന്റ്. ഹൊലയരിൽ ചിലൎക്ക് വിശേഷദിവസങ്ങളിൽ മരിച്ച കാരണവന്മാരുടെ ഒറച്ചിൽ ഉണ്ടാകും. അപ്പോൾ ഭൂതസ്ഥാനം എന്നു പറയുന്ന മണ്ഡപത്തിലെ വാളും മണിയും എടുത്ത് വെളിച്ചപ്പെടാം. വിവാഹത്തിങ്കൽ മാരിഹൊലയ എന്ന കൂട്ടർൎക്ക് സ്ത്രീയും പുരുഷനും ഒരേ പായിൽ നില്ക്കും. അവന്റെ കയ്യിൽ ഒരു വാൾ ഉണ്ടാകും. അവളുടെ കയ്യിൽ കുറെ വെറ്റിലയടെക്കയും. രണ്ടാളുടെയും തലയിൽ അരി ഇടും. അന്യോന്യം കൈ പിടിക്കുകയും ചെയ്യും. പിന്നെ പെണ്ണിന്‌ പുരുഷനേക്കാൾ ഉയരം ജാസ്തിയാകത്തക്കവണ്ണം എടുത്തുപൊന്തിച്ചു വീട്ടിനകത്തു കൊണ്ടുപോകും. വഴിയെ പുരുഷനും പോകും. പക്ഷെ അവനെ അവളുടെ സോദരൻ തടുക്കും. അവന്‌ വെറ്റിലയടെക്ക കൊടുത്തതിന്റെശേഷം പുരുഷൻ ചാളയിലേക്ക് ബലമായി കടക്കുകയും ചെയ്യും. ഒരു മാരിഹൊലയപെണ്ണ്‌ തിരണ്ടാൽ അവൾ 12 ദിവസം ഒരു ചാളക്കകത്തിരിക്കണം. ഈ കൂട്ടൎർക്ക് പുല 12-ം ദിവസം അവസാനിക്കും. മറചെയ്ത സ്ഥലത്തിനടുക്കെ ഒരു കുഴികുത്തി വയ്ക്കോല്കൊണ്ട് ഒരു കോലം ഉണ്ടാക്കി അതിൽ ഇട്ടിട്ട് മകനൊ മരുമകനൊ തീ കൊളുത്തും. വഴിയെ വെണ്ണുനീർ വാരിക്കൂട്ടി മീതെ മൂന്നു കോൽ നാട്ടി അതിന്മീതെ ഒരു ശീലകെട്ടി എലയിൽ ചോർ വിളമ്പി മരിച്ചവനോട് അത് ഭക്ഷിച്ചുകൊൾവാൻ പറയും. കൂശഹൊലയ എന്ന കൂട്ടർ നാലുകാലുള്ള യാതൊരു സാധനവും എടുത്തുകൊണ്ട് പോകുകയില്ല. എടുക്കണമെങ്കിൽ കാലുകൾ പകച്ചിരിക്കണം. ഗോമാംസം ഭക്ഷിക്കയില്ല. ഇവരെ ഉപ്പാര എന്നും വിളിക്കും. വിവാഹം എപ്പോഴെങ്കിലും ആവാം. കുട്ടിയില്ലാത്ത വിധവെക്ക് പിന്നേയും കെട്ടാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/278&oldid=158279" എന്ന താളിൽനിന്ന് ശേഖരിച്ചത്