താൾ:Dhakshina Indiayile Jadhikal 1915.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-13-

വ കുറെ പഴവും പാലും കൂടി വായിലിട്ട ചവച്ചിട്ട ഭാൎ‌യ്യയുടെ നേൎക്ക തുപ്പണം. വിവാഹം തിരണ്ടതിന്റെ ശേഷമാണെങ്കിൽ തമിഴദേശത്തുള്ളവർ വിവാഹദിവസം മരംകൊണ്ട 7 വളയൽ ഉണ്ടാക്കി അതിന്റെ മീതെ പെണ്ണീനെ നടത്തും. ഇതിന്ന ഭൎത്താവ സമ്മതംകൊടുക്കണം. ഒര വണ്ണാത്തി ഹാജരുണ്ടായിരിക്കുകയും വേണം.തെലുങ്കൎക്ക് ഈ ക്രിയ പെണ്ണ തിരണ്ടാൽ ഒടുവിലത്തെ ദിവസമാണ. അമ്മാമൻ കൂടെ ഉണ്ടായിരിക്കയുംവേണം.ഉപ്പിളിയന്മാൎക്ക വിധവകളും ഭൎത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളും വിവാഹം ചെയ്യാം. ഏതെങ്കിലും ഒര കന്യകയെ വിവാഹം ചെയ്യുവോളം പുരഷന്ന ക്ഷൗരം പാടില്ല. കന്യകയെ വിവാഹം ചെയ്യാത്തപക്ഷം ജീവകാലം ക്ഷൗരമില്ല.

മരിച്ചാൽ മറ ചെയ്കയാണ പതിവ. ചിലകൂട്ടൎക്ക എഴും ചിലൎക്ക പതിനാറും പുലയുണ്ട. ചില കൂട്ടത്തിൽ വിധവമാർ താലി അറുക്കുകയില്ല. താനെ വീണ പോകുവോളം കെട്ടും. പുലയുടെ അവസാന ദിവസം വയ്യുന്നേരം കുറുക്കൻ ഓരിയിടാൻ തുടങ്ങും മുമ്പായി കുറെ പാൽ കൊണ്ടുപോയി ഒര എരുക്കിൻ ചെടിയിന്മേൽ പാരും."സ്വൎഗ്ഗത്തിലേക്കു പോയിക്കൊ, കൈലാസത്തേക്ക് പോയിക്കൊ" എന്ന പറഞ്ഞുകൊണ്ട. ചിലർ വൈഷ്ണവരും ബാക്കി ശൈവരും ആകുന്നു.

                                  ഉള്ളാടൻ.

മലയാളം, കൊച്ചി, തിരുവാങ്കൂർ ഇവിടെ മലകളിൽ കിഴങ്ങ തേൻ മുതലായതുകൊണ്ട ജീവിക്കുന്നു. ചിലേടത്ത കടൽവക്കിലും കാണാം. അവിടെ മീൻ പിടിത്തംപണി. മുതലയേയും എലിയേയും പിടിപ്പാൻ സമൎത്ഥന്മാരാണ. വിവാഹത്തിന്റെ സമ്പ്രദായം രസമുണ്ട. എലയും കൊമ്പും മറ്റും കൊണ്ട ഒര സ്ഥലം വളച്ചകെട്ടി പെണ്ണിനെ അതിനകത്ത ഇരുത്തും. പുറത്ത ചുറ്റും ചെറുപ്പക്കാർ മുളവടിയും കൊണ്ട ചാടി ക്കളിക്കും. സുമാർ ഒരു മണിക്കൂർ നേരം ഉണ്ടാകും. എടയിൽ ഓരോരുത്തൻ വടി ഉള്ളിലേക്കു കടത്തി നോക്കും. പെണ്ണ ഏതിനെ പിടി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/27&oldid=158270" എന്ന താളിൽനിന്ന് ശേഖരിച്ചത്