-255-
മുമ്പ് വേണം. ഒരിയ ബ്രാഹ്മണനാണ് പുരോഹിതൻ. ആയാൾ സ്ത്രീപുരുഷന്മാരേക്കൊണ്ട് അന്യോന്യം കൈപിടിപ്പിക്കും, ഹോമം ചെയ്യും. ഒരു ക്ഷുരകൻ കല്യാണപന്തൽ ശുചിയാക്കി അരിപ്പൊടികൊണ്ട് കോലം ഇടും. അതിൽ ഒരു പായ ഇട്ട് ഇരുന്നിട്ട് സ്ത്രീപുരുഷന്മാർ കവിടി ആടും. പുരുഷൻ അത് വലം കയ്യിൽ മുറുകെ പിടിക്കും. സ്ത്രീ തട്ടിപറിക്കാൻ നോക്കും. അവൾ ജയിച്ചു എങ്കിൽ അവനെ അവളുടെ ആങ്ങളമാർ അടിക്കും, കളിയാക്കും. അവൾ തോറ്റു എങ്കിൽ അവന്റെ പെങ്ങന്മാർ അവളേയും അടിക്കുകയും പരിഹസിക്കുകയും ചെയ്യും. ഇങ്ങിനെ ഓരോ വിനോദങ്ങൾ 6 ദിവസം ൽനില്ക്കും. 7-ം ദിവസം 12 എലയിൽ കുറേശ്ശെ ഭക്ഷണസാധനം വിളമ്പും. അത് ദക്ഷിണയും വാങ്ങി 12 ബ്രാഹ്മണർ ഇരുന്ന് ഭക്ഷിക്കും. വിധവാവിവാഹം പാടുണ്ട്. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം.
മരിച്ചാൽ ദഹിപ്പിക്കുകയാണ്. 10 ദിവസം പുല. ആ ദിവസങ്ങളിൽ ശ്മശാനത്തിലേക്കു പോകുന്ന വഴിയിൽ ചോർ തൂകണം. 11-ം ദിവസം പുലക്കാർ കുളിക്കും. ബ്രാഹ്മണൻ ഹോമിക്കും. അന്നും 12 ബ്രാഹ്മണരെ ഊട്ടി ദക്ഷിണ കൊടുക്കണം. അൎദ്ധരാത്രിയാകുമ്പോൾ ഒരു പുതുക്കുടം കൊണ്ടുവന്നിട്ട് തുളകൾ തുളച്ച് അതിൽ അന്നവും ദീപവും വെച്ച് ശ്മശാനത്തിൽ കൊണ്ടുപോയി വെക്കും. മരിച്ച ആളുടെ പേർ 3 പ്രാവശ്യം വിളിച്ച് “ ചോർ തയ്യാറുണ്ട്, വാ” എന്ന് പരയും. പുരുഷന്മാർ മാംസം ഭക്ഷിക്കും. സ്ത്രീകൾ ഭക്ഷിക്കയില്ല. ഭൎത്താക്കന്മാർ മാംസം കൂട്ടിയ ദിവസം അവരുടെ ഉച്ചിഷ്ടം ഭാൎയ്യമാർ അനുഭവിക്കയുമില്ല. ഗഞ്ചാം ജില്ലയിലെ സൊണ്ടിമാരുടെ എടയിൽ പ്രായം തെകയും മുമ്പെ പെണ്ണിന് ഭൎത്താവിനെ കിട്ടാഞ്ഞാൽ ജാതിയിലെ ഒരു വൃദ്ധനുമായിട്ടോ ജ്യേഷ്ഠത്തിയുടെ ഭൎത്താവോടുകൂടിയോ ഒരു വിവാഹമാതിരി ക്രിയ നടത്തും. ഈ ക്രിയകഴിച്ച പുരുഷൻ മരിക്കുവോളം അവൾക്ക് കല്യാണം ചെയ്തുകൂട. വിവാഹദിവസം പുരുഷൻ ക്ഷൌരം കഴിച്ച് അരഞ്ഞാൺ ചരട് മാറ്റണം. വിധവാവിവാഹം ആവാം. ഒരു കുഡുംബത്തിൽ ഒന്നാമത് ജനിച്ചവന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |