താൾ:Dhakshina Indiayile Jadhikal 1915.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-254-


ട്ടാൻ കൂട്ടാക്കാത്തപക്ഷം അവനെ അടിച്ച് ഏറ്റുമാറ്റ് വിലക്കും. അന്യോന്യം ചാൎർച്ചക്കരാണെങ്കിൽ രണ്ടാളേയും ജാതിയിൽ നിന്നു തള്ളും. “ദോഷം തീന്ന” സ്ത്രീക്ക് വേറെ ആളെ കെട്ടാം. ചെവ്വാ, ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, കാപ്പിരി, കാളി, കണ്ഠാകൎണ്ണൻ, നമ്പൂരിതമ്പുരാൻ ഇവരാണ്‌ പ്രധാന ദൈവം. കാരണസങ്കല്പ്പവും പൂജയും ഉണ്ട്. എല്ലാറ്റിനും കള്ള് മുഖ്യമാകുന്നു.
മരിച്ചാലത്തെ ക്രിയ കുറച്ച് വിസ്തരിച്ചിട്ടാണ്‌. ശവം കുളിപ്പിച്ച് കോടിവസ്ത്രം ധരിപ്പിച്ച് സ്വൎണ്ണനീർ വായിൽ പാരണം. പിന്നെ ഗുരുത്വം വാങ്ങുക എന്നൊരു കാൎ‌യ്യമുണ്ട്. 16 എലക്കഷണങ്ങളിൽ കുറേശ്ശെ ചോർ വെച്ചു ശവത്തിന്റെ നെറ്റി, കഴുത്ത്, മാറിടം, നാഭി, തുട, കയ്യ്, കാൽ, ഇത്യാദി സ്ഥലങ്ങളിൽ വെച്ചിട്ട കാൽ കഴുകിയ വെള്ളം മരിച്ചവനേക്കാൾ വയസ്സുകുറഞ്ഞ ശേഷക്കാർ സേവിക്കണം. ശവക്കുഴിയിൽ ഒരു വസ്ത്രം വിരിച്ച് അതിലാണ്‌ ശവം വെക്കുക. അന്ന് രാത്രി ശേഷക്കാർ ഉപവസിക്കണം. പിറ്റെന്നുമുതൽ 15 ദിവസം പിണ്ഡ്ം വെച്ചു ബലി ഇടും. 7-ം ദിവസം മറചെയ്ത സ്ഥലത്ത് ചെറിയ ഒരു കല്ലുവെച്ച് അതിങ്കൽ കള്ളും റാക്കും എളനീർ വെള്ളവും തൂകണം. ആ കല്ല് കുടിലിൽ കൊണ്ടുവന്ന് പുലകഴിവോളം സൂക്ഷിക്കും. 15-ം രാത്രിയും പട്ടിണി കിടക്കണം. 16-ം രാത്രി കുളികഴിഞ്ഞാൽ എണങ്ങൻ ചാണകവെള്ളം കുടയണം. ഒരു കൊല്ലം ദീക്ഷയുണ്ട്. ആ കാലം ഒക്കെയും കല്ലും സൂക്ഷിക്കും, പിന്നെ അത് കുടിയിൽ ഒരിടത്ത് പ്രതിഷ്ഠിക്കും. ചിലസമയം മരം കൊണ്ടൊ ചെമ്പുകൊണ്ടൊ പ്രതിമയുണ്ടാക്കി വെച്ചു പൂജിക്കയും ചെയ്യും. കൊച്ചി വേട്ടുവർ നായാടിയേയോ ഉള്ളാടനേയോ തീണ്ടിയാൽ 7 ദിവസം നോല്ക്കണം. വെള്ളം, എളനീർ, കള്ള് മാത്രം ഭക്ഷിക്കും.

ശൌണ്ഡികൻ (സൊണ്ടി)


ഒരിയ ദേശങ്ങളിൽ കള്ളുവില്ക്കൽ പ്രവൃത്തി. കള്ള് ഇവർ ഉണ്ടാക്കുകയില്ല. ഉണ്ടാക്കുന്നവരോട് വാങ്ങി വില്ക്കുകയേ ഉള്ളൂ. റാക്ക് കാച്ചും. തിരണ്ടപെണ്ണിനെ വേറിട്ട ഒരു അകത്ത് പാൎപ്പിക്കും. 7-ം ദിവസം ക്ഷേത്രത്തിൽ പോകും. വിവാഹം തിരളും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/268&oldid=158268" എന്ന താളിൽനിന്ന് ശേഖരിച്ചത്