താൾ:Dhakshina Indiayile Jadhikal 1915.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-252-


ടന്ന് ഉണങ്ങണം. ഒരുതലകൊണ്ട് ഉടുത്തിട്ട് മറ്റെ തല തച്ച് അലക്കും. കൂട്ടത്തിൽ വച്ച് വിലകുറഞ്ഞ ധാന്യമേ ഭക്ഷിക്കയുള്ളൂ. വിവാഹം തിരളുന്നതിനുമുൻപും അതു കഴിഞ്ഞിട്ടും ആവാം. കൊങ്ങവെള്ളാളൎക്കൊഴികെ പുരോഹിതൻ ബ്രാഹ്മണനാണ്‌. ശവം ദഹിപ്പിക്കയാകുന്നു. പുല15. 16-ം ദിവസം കൎമ്മാന്തരമെന്ന അവസാന ക്രിയയും. ശൈവരും വൈഷ്ണവരും ഉണ്ട്. അവർ അന്യോന്യം വിവാഹത്തിന്‌ വിരോധമില്ല. ചില്ലറ അടിയന്തിരങ്ങൾക്ക് പുരോഹിതനായിട്ട് പണ്ടാരം എന്നൊരാളുണ്ട്. അവരിൽ ചിലർ പൂണൂലിടും. മറ്റു വെള്ളാളർ ശേഷ്ക്രിയയ്ക്ക് മാത്രമെ ധരിക്കയുള്ളു. എല്ലാൎക്കും ശ്രാദ്ധമുണ്ട്. ബ്രാഹ്മണരുടെ ചോർ മാത്രമേ ഉണ്ണുള്ളൂ. ചില കൂട്ടൎക്ക് പെണ്ണിന്‌ 7-8 വയസ്സായാൽ അമ്മാമൻ ഒരു താലികെട്ടിക്കണം. തൃശ്ശനാപ്പള്ളിയിൽ കുലുമ അമ്മൻ കോവിൽ എന്ന ക്ഷേത്രത്തിൽ കൊല്ലത്തിൽ ഒരിക്കൽ ഒരു അടിയന്തിരമുണ്ട്. സുമാർ 2000 ആട്ടിൻ കുട്ടികളെ അറുക്കും. ഒരു തടിയൻ വെള്ളാള പൂജാരിയെ രണ്ടാൾ ജനസമൂഹത്തിൽ എടുത്ത് പൊന്തിച്ചുപിടിക്കും. എട്ടൊ, ഒമ്പതൊ ആട്ടിൻ രക്തം ഒരു പാത്രത്തിൽ വാങ്ങി അയാൾ കുടിക്കും. പിന്നെ കഴുത്തറുക്കും തോറും കുടിക്കുകയൊ കുടിക്കും പോലെ കാട്ടുകയൊ ചെയ്യും.

വെളുത്തേടൻ.


നായന്മാൎക്കും അതിന്ന് മേല്പ്പട്ട ജാതികൾക്കും അലക്കും. തെക്കേ മലയാളത്തിൽ മക്കത്തായം, വടക്കെമലയാളത്തിൽ മരുമക്കത്തായം. തലികെട്ടും സംബന്ധവും രണ്ടായിട്ടുണ്ട്. ക്ഷേത്രത്തിൽ കടന്നുകൂടാ. മേൽ ജാതികാരുടെ കുളവും കിണറും തൊട്ടുകൂടാ. 28-ം ദിവസം പേരിടൽ ചോറൂൺ ഇത്യാദി നായന്മാരെപോലെ തന്നെയാകുന്നു.

വേട്ടുവൻ.


ചേലം, കോയമ്പത്തൂർ, മധുര ഇവിടങ്ങളിൽ കൃഷിപ്പണിയും നായാട്ടുമാണ്‌. വേടന്മാരെ കൂട്ടത്തിൽ പെട്ടതായിരിക്കണം. മത്സ്യം, മദ്യം ഇതൊക്കെ ആവാം. പക്ഷെ ഇപ്പോൾ ചിലർ പാടില്ലെന്ന് നടിക്കുന്നുണ്ട്. വിധവാവിവാഹമില്ല. ശവം ദഹിപ്പിക്ക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/266&oldid=158266" എന്ന താളിൽനിന്ന് ശേഖരിച്ചത്