“ലിൽ കൂടി നരകത്തിലേക്ക് ഓടിക്കുന്നു.” ഈ ഘട്ടത്തിൽ മണ്ഡവത്തെ ഒരു നൂൽ കൊണ്ട് ചുറ്റും. സീമന്തപുത്രൻ വിളക്കോടുകൂടി കിഴക്കെ വാതില്ക്കൽ നിന്ന് തെക്കെവാതിലും പടിഞ്ഞാറെ വാതിലും കടന്ന് നൂലും പൊട്ടിച്ച് വടക്കെ വാതിലില്കൂടി ഉള്ളിൽ കടക്കും. പിന്നെ നന്ദിക്കൊൽ എന്ന ഊരുദ്യോഗസ്ഥൻ ഒന്നാമത് സീമന്തപുത്രന്റെയും വഴിയെ എല്ലാ സപിണ്ഡന്മാരുടെയും തലയിൽ ഒരു വസ്ത്രം കെട്ടും. ഗോമാംസം ഭക്ഷിക്കുകയില്ല. പറയരുമായി ധാരാളം ചേരുമെങ്കിലും അവരോടുകൂടി ഭക്ഷിക്കുകയില്ല. അവരുടെ എടയിൽ പാൎർക്കുകയുമില്ല.
കൊച്ചി ശീമയിൽ കായലുകളുടെ ഇരുവക്കിനുമായിട്ടാണ് പ്രധാനവാസം. വിവാഹം തിരളും മുൻപും ശേഷവുമുണ്ട്. എങ്കിലും താലികെട്ട് മുൻപുതന്നെ വേണം. താലികെട്ടുക മണവാളനാണ്. ഇത് എപ്പോഴും രാത്രിയാകുന്നു. കല്യാണം രണ്ടുദിവസം നില്ക്കും. താലികെട്ടുന്നവൻ ഭൎത്താവാകണമെന്ന നിയമമില്ല. അവന് രണ്ട് മുണ്ടും അല്പം പണവും അവകാശമുണ്ട്. അവന് ഭൎത്താവാവാനാഗ്രഹമുണ്ടെങ്കിൽ താലിയും, വസ്ത്രവും അവളുടെ അച്ഛന് കൊടുക്കേണ്ടും പണവും അവൻ കൊണ്ടുചെല്ലണം. അല്ലാത്തകാൎയ്യങ്ങളിൽ താലിയും തുണിയും പെണ്ണിന്റെ അമ്മാമനാണ് ഉണ്ടാക്കേണ്ടത്. ഒരുത്തന് അനേകഭാൎയ്യയാവാം. ഒരുത്തിക്ക് ഭൎത്താവ് ഒന്നേ പാടുള്ളൂ. വിവാഹമോചനവും അങ്ങിനെതന്നെ. പെണ്ണുതിരണ്ടാൽ 3 ദിവസം അശുദ്ധി. 4-ം ദിവസം കുളിച്ച് ശുദ്ധമാക്കും. എന്നാൽ ഋതു ആകൽ കഴിഞ്ഞു. ഈ നടപ്പ് വേറെ ചില ജാതിക്കാൎർക്കും ഉണ്ട്. പക്ഷേ ഇപ്പോൾ മാറിത്തുടങ്ങിയിരിക്കുന്നു. വാലന്മാൎക്ക് മക്കത്തായവും, മരുമക്കത്തായവും കലൎർന്നിട്ടാണ്. ഒരുവന്റെ സ്വന്തസമ്പാദ്യം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |