താൾ:Dhakshina Indiayile Jadhikal 1915.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൻ കുതിരപ്പുറത്താണ് പോകുക. ഭൃത്യന്മാർ കുടപിടിക്കണം, വീശണം. ഒരു കന്പിളിയിൽ ഇരുന്നുംകൊണ്ടാണ് വിസ്താരം. പിഴകല്പിച്ചാൽ പകുതി തനിക്കും പകുതി ജാതിക്കാൎക്ക്മാകുന്നു. പ്രായം ചെന്നിട്ടാണ് വിവാഹം നടപ്പ്. അമ്മാമൻറെ അനുവാദം ആവശ്യമാകുന്നു. വിധവാവിവാഹം ധാരാളം ആവാം. താലികെട്ടുന്നത് മണവാളൻറെ പെങ്ങളാണ്. താലി കഴുത്തിൽ മുറുക്കി കെട്ടണം. അല്ലെങ്കിൽ പിഴയുണ്ട്. താലികെട്ട് എപ്പോഴും രാത്രിയാണഅ. പെങ്ങൾ താലികെട്ടീട്ട് ആങ്ങളയുടെ വീട്ടിലേക്ക് ക്ഷണത്തിൽ അയക്കും. അവൻ താലികെട്ടുന്ന സ്ഥലത്ത് ഉണ്ടാകയില്ല.

പെണ്ണ് തിരണ്ടാൽ 15 ദിവസം വേറിട്ട ഒരു കുടിലിലിരിക്കണം. അത് പിന്നെ ചൂടും. ഭാൎ‌യ്യയെ ഉപേക്ഷിക്കാം. അവൾക്ക് പിന്നെ വേറെ ഒരുവനെ വിവാഹം ചെയ്യാം. ഭൎത്താവുള്ള സ്ത്രീക്ക് വ്യഭിചാരത്തിന് ശിക്ഷ പുരുഷൻറെ അരഞ്ഞാൺ ചരട് അവളുടെ കഴുത്തിൽ കെട്ടുകയാണ്. ഇത് ചെയ്താൽ ജനിക്കുന്ന കുട്ടി ഔരസനാകും. വിവാഹത്തിനുമുന്പ് സ്ത്രീപുരുഷന്മാർ തമ്മിൽ സംസൎഗ്ഗംമുണ്ടാകും. അതിലുണ്ടാകുന്ന കുട്ടികൾക്ക് ജാതിഭ്രഷ്ടില്ല. ഇഛനമ്മമാർ പേരിന്നമാത്രം ഒരു പിഴചെയ്താൽ മതി. തൃശ്ശനാപ്പള്ളി ജില്ലയിൽ വിവാഹം മൂന്നാമാതിരിയുണ്ട്. ഇതിൽ അധികം നടപ്പുള്ളതിന്ന പുരുഷനും ചങ്ങാതിമാരും മൂന്നുപറ നെല്ലും ഒരു കോഴിയും കൊണ്ട് സ്ത്രീയുടെ വീട്ടിൽ പോയി ഒരു സദ്യകഴിച്ചാൽ മതി. ചിലപ്പോൾ അവൻറെ പെങ്ങൾ പോയി താലികെട്ടിച്ച് കൊണ്ടുപോരും. ദുൎന്നടപ്പ് തെളിഞ്ഞാൽ സ്ത്രീയെ എരിക്കിൻപൂമാല ഇടിയിച്ച ഊരിൽകൂടി ഒരു കൊട്ട് മണ്ണുമായി നടത്തും. ഒരു പുരുഷൻ പലെപ്രാവശ്യം കുറ്റം ചെയ്താൽ കാലിൻറെ പെരുവിരൽ രണ്ടും കഴുത്തോട് വള്ളികൊണ്ട് കെട്ടും. ഭാൎ‌യ്യയെ ഉപേക്ഷിച്ചാൽ പുത്രന്മാരെ അഛൻ കൊണ്ടുപോകും. പുത്രിമാർ അവൾക്കാണഅ. കുട്ടികൾക്ക് പേരിടുക ക്ഷേത്രത്തിലെ കോമരം വെളിച്ചപ്പെട്ടിട്ടാണ്. വെളിച്ചപ്പാട് ഇല്ലെങ്കിൽ പല പുഷ്പങ്ങൾ ശീട്ടിട്ട ബിംബത്തിൻറെ മുന്പിൽ വെക്കും. അതിൽനിന്ന് പൂജാരിയൊ ഒരു കുട്ടിയൊ ഒന്ന് എടുക്കും. അതിൻറെ പേരിൽനിന്ന് ഒരു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/257&oldid=158256" എന്ന താളിൽനിന്ന് ശേഖരിച്ചത്