താൾ:Dhakshina Indiayile Jadhikal 1915.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയനാടൻ ചെട്ടി.

നീലഗിരിവയനാട്ടിൽ പാൎപ്പ. മരുമക്കത്തായമാണ്. ഭാഷ മലയാളം. കൊളപ്പള്ളി എന്ന് പോരായിട്ടു ജാതിമൂപ്പനുണ്ട്. അവൻറെ അനുവാദമില്ലാതെ വിവാഹം പാടില്ല. വിവാഹം രണ്ട് മാതിരിയുണ്ട്. ഒന്നിൽ സ്ത്രീപുരുഷന്മാർ അന്യോന്യം മാല ഇടും. അഛനാണ് കല്യാണം കഴിപ്പിപ്പാൻ. മറ്റെ സന്പ്രദായം എളുപ്പമുണ്ട്. പുരുഷൻ ചങ്ങാതിമാരോടുകടി സ്ത്രീയുടെ വീട്ടിൽ പോകും. നടുക്കാരനായിട്ട് ഒരുവനുണ്ടായിരിക്കും. അവൻ സ്ത്രീയുടെ കയ്യിന്മേൽ മുട്ടിന്നമീതെയായി വള ഇടും. എന്നാൽ വിവാഹമായി. ചിലപ്പോൾ താലികെട്ടുകല്യാണം കഴിക്കും. അപ്പോൾ കുടുംബത്തിൽ വിവാഹത്തിന് പ്രായമായ എല്ലാപെൺകുട്ടികൾക്കും ഒരു ദിവസംതന്നെ അമ്മാമനും മൂത്തസ്ത്രീയും താലികെട്ടും. ഭൎത്താവിൻറെ സോദരന്മാൎക്ക് അവൻറെ ഭാൎ‌യ്യയെ സ്വീകരിക്കാം. വിധവാവിവാഹം നടപ്പുണ്ട്. ശവം പതിവായി ദഹിപ്പിക്കയാണ്. എന്നാൽ അപമൃത്യു, വസുരി നടപ്പദീനങ്ങളാൽ മരണം ഇതായാൽ മറചെയ്യും. ശവത്തിൻറെ വായിൽ പൊൻനീർ കൊടുക്കണം. കാരണസങ്കല്പവും പൂജയും നടപ്പുണ്ട്. സ്ത്രീകൾ കാതു വളൎത്തിതോട് ഇടും.

വലയൻ

മധുരാജില്ലയിൽ നന്നെതാണ് ഒരു ജാതിയാണ്. തഞ്ചാവൂരിലും തൃശ്ശനാപ്പള്ളിയിലും ഉണ്ട്. പേരുണ്ടായത് വലയിൽനിന്നായിരിക്കാം. കാട്ടിൽ‌ വലവെച്ച മൃഗങ്ങളെ പിടിക്കുകയുണ്ട്. ചിലർ മീൻ പിടിക്കും. ചിലർ ഇരുന്പ് ഉരുക്കും. മറ്റ് ചിലർ ചുമട് എടുക്കും. കൂലിപ്പണി ചെയ്യും. തഞ്ചാവൂൎക്കാൎക്ക് ആചാൎ‌യ്യൻ ബ്രഹ്മണനാണ്. വിധവാവിവാഹം ഇല്ല. ചിലപ്പോൾ ശവം ദഹിപ്പിക്കും. ഭക്ഷണത്തിലും കൃത്യകണ്ട്. മറ്റുള്ളവർ എലി, അണ്ണക്കൊട്ടൻ, തവള, പൂച്ച, ഇതിനെയൊക്കെ തിന്നും, ചിലേടത്ത് ആങ്ങള പെങ്ങന്മാർ എല്ലാം അമ്മയുടെയും അമ്മാമൻറെയും ഗോത്രമാണ് അഛൻറെയല്ല. ജാതിക്കൂട്ടം തീൎക്കാൻ ഒരു മൂപ്പനുണ്ട് അവൎന്ന് കന്പിളിയൻ എന്ന പേർ. ആവശ്യമുള്ള ഊരിലേക്ക് ഇ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/256&oldid=158255" എന്ന താളിൽനിന്ന് ശേഖരിച്ചത്