താൾ:Dhakshina Indiayile Jadhikal 1915.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നമരണാദി ആശൌചങ്ങളും അശുദ്ധിയുമില്ല. വിധവാവിവാഹം ആവാം. കുട്ടികളുണ്ടെങ്കിൽ അഛൻറെ ശേഷക്കാൎക്ക് ഏല്പിക്കും. വിധവാവിവാഹത്തിങ്കൽ വിധവകളല്ലാത്ത സ്ത്രീകൾ ഉണ്ടായികൂടാ. പ്രഥമവിവാഹത്തിൽ വിധവകൾക്കും ചേൎന്ന്കൂടാ. പുരുഷന്മാർ തല മുഴുവൻ ക്ഷൌരം ചെയ്യും. പുനൎജ്ജന്മവിശ്വാസമില്ല. മരിച്ചാൽ ജീവാത്മാ പരമാത്മാവോട് ചോരുമത്രെ. (പുണ്യപാപഭേദമില്ലായിരിക്കുമല്ലൊ) മത്സ്യമാംസവും മദ്യങ്ങളും വൎജ്ജമാണ്. ഭക്ഷിക്കുന്നത് അന്യന്മാൎക്ക് കണ്ടുകൂടാ. ബ്രാഹ്മണൻറെ പോലും ചോറുണ്ണുകയില്ല. നിത്യത കച്ചോടം മുതലായ കാൎ‌യ്യങ്ങൾ ചെയ്യുന്നസമയം ലിംഗം അഴിച്ചവെക്കും. സംഗതി പറയുന്നത് ലിംഗംധരിച്ച് സത്യമെ പറഞ്ഞുകൂടു. കാൎ‌യ്യത്തിന് കളവ് കുറേശ്ശ പറയേണ്ടിവരും എന്നാകുന്നു. വണ്ണാൻ

മലയാളത്തും പരദേശത്തും അലക്ക്പണി. പരദേശത്തെ ക്ഷുരകൻറെ നേരെ താഴെയാണ് ഇവരെ വെച്ചിരിക്കുന്നത്. ശൈവരും വൈഷ്ണുവരുമുണ്ട്. വിവാഹം സാധാരണമായി തിരണ്ടതിൽ പിന്നെയാണ്. വിധവാവിവാഹം നടപ്പുണഅട്. ഭാൎ‌യ്യാഭൎത്താക്കന്മാൎക്ക് അങ്ങട്ടും ഇങ്ങട്ടും ഉപേക്ഷിക്കാം. പെണ്ണിന് കൊടുത്ത 10 1/2 ഉറുപ്പികയുടെ എരട്ടി മടക്കികൊടുക്കണം. ശവം ദഹിപ്പിക്കുകയും കുഴിച്ചിടുകയും ചെയ്യും. 16 ാം ദിവസം പുല പോകു.ം ചില വണ്ണാന്മാർ പറയൎക്കും പള്ളിക്കുംമറ്റും അലക്കും. വണ്ണാൻ ബ്രാഹ്മണനരുടെയും വെള്ളാളരുടെയും വീട്ടിൽ കടക്കുകയില്ല. അവനലക്കിയ വസ്ത്രം ഒരിക്കൽകൂടി മുക്കിയല്ലാതെ അവർ എടുക്കയുമില്ല. ഈ പറഞ്ഞതെല്ലാം പരദേശ വണ്ണാന്മാരെപറ്റിയാണെന്നറിയണം. മലയാളത്തിൽ ഇവരെ മണ്ണാൻ എന്നും വിളിക്കും. തീണ്ടുന്ന ജാതികൾക്കും മേൽജാതികൾക്കു പുല തീണ്ടാരി ഈവക കാലങ്ങളിൽ മാത്രവും അലക്കുന്നു. സ്ത്രീകൾ വിളക്കത്തല, പരവൻ, വേലൻ ജാതി സ്ത്രീകളെപോലെ ഈറ്റെടുക്കുന്നവരാകുന്നു. തെക്കെമലയാളത്തിൽ മക്കത്തായമാണ്. തെക്കോട്ട് ജ്യേഷ്ടാനുജന്മാൎകൂടി ഒരുത്തിയെ വിവാഹം ചെയ്യുകയും ചെയ്യും.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/255&oldid=158254" എന്ന താളിൽനിന്ന് ശേഖരിച്ചത്