താൾ:Dhakshina Indiayile Jadhikal 1915.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൻ ഈശ്വരനിലും മിതെയാണെന്നത്രെ വിശ്വാസം. ജംഗമ ന്റെ കാൽ കഴുകിയ വെള്ളം അല്ലെങ്കിൽ തീൎത്ഥം ലിംഗത്തിന അഭിഷേകം ചെയ്യാം. മുസൽമാന്മാൎക്ക വെള്ളിയാഴ്ചയും യഹൂദ ന്മാൎക്ക ശനിയും ക്രിസ്ത്യന്മാൎക്ക ഞായറും പോലെയാണ ലിംഗധാ രികൾക്ക തിങ്കൾ. ആ ദിവസം കന്നുകളെ പൂട്ടുകയോ മററവി ധം ഉപയോഗിക്കയൊ ചെയ്കയില്ല. ആഷാഢ(മിഥുന)പൌ ൎണ്ണമി വലിയ ഉത്സവദിവസമാണ. ആ ദിവസം ചോളത്തിന്റെ യൊ മറെറാ പൊടി കുഴച്ചുരുട്ടി അതിനകത്തൊരമുഴുമൻ കടല ക്കാവെച്ചവേവിച്ച പീശ്ശാങ്കത്തികൊണ്ട കഷണംകഷണമാക്കി ഭക്ഷിക്കണം. സ്ത്രീകൾ അങ്ങട്ടും ഇങ്ങട്ടും ഈ ഉണ്ടകൊണ്ട എറി യും. ശവം വടക്കോട്ട മുഖമായി ഇരുത്തി സ്ഥാപിക്കുകയാണ. മരിച്ച ആളുടെ ശിവലിംഗം ശവത്തിന്റെ എടത്തെ കയ്യിൽ കൊടുക്കും. മരിക്കാറായാൽ കുളുപ്പിച്ച ജംഗമന്റെ കാൽ കഴുകി യ തീൎത്ഥംകുടിപ്പിക്കും. ജംഗമന ഒര ഉറുമാൽ, ഭസ്മം, രുദ്രാക്ഷം, പണം, വെററിലയടക്കാ ഇതൊക്കെ ദാനം ചെയ്യിക്കും. പിന്നെ ഒര ഊണുണ്ട. ഇതിന്ന രോഗിയുടെ ശേഷക്കാരും കൂടിയ സകല ജംഗമന്മാരും ചേരണം. ആ സമയം രോഗിക്ക് ജീവനുണ്ടായാ ലും ഇല്ലാഞ്ഞാലും തരക്കേടില്ല. ഈ ഭക്ഷണത്തിന്റെ ശേഷം രോഗി സ്വസ്ഥനായി എങ്കിൽ അവൻ വനവാസം ചെയ്തുകൊ ള്ളണമെന്നാണ ശാസ്ത്രം. പക്ഷെ അത നിഷ്കൎഷയായി അനുഷ്ഠി ക്കുമാറില്ല. മരിച്ചാൽ ശവത്തെ ഇരുത്തി വലത്തെ തുടമേൾ ഭ നം വാങ്ങിയ ജംഗമൻ തന്റെ ഇടത്തെ കാൽ വെക്കണം. അ നന്തരം കൂടിയ ജംഗമന്മാൎക്ക ദക്ഷിണ കൊടുക്കണം. ശവം മറ ചെയ്തു കുഴി തൂത്താൽ അതിന്റെ മീതെ ഒര ജംഗമൻ നിന്നിട്ട മ രിച്ചവന്റെ പേർ ഉച്ചത്തിൽ വിളിക്കും. അവൻ കൈലാസ ത്തേക്കു പോയി എന്ന പറയുകയും ചെയ്യും.

ലിംഗവളിജാ.

ലിംഗധാരികളാണ. ശിവപുരാണം വാസവപുരാണം ഇ ങ്ങിനെ രണ്ട പുരാണമുണ്ട ഇവൎക്ക. ഇവരും മററ ഹിന്തുക്കളും ത മ്മിൽ വളരെ വ്യത്യാസമുണ്ട. ശവം കുഴിച്ചിടുകയെയുള്ളു. ജന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/254&oldid=158253" എന്ന താളിൽനിന്ന് ശേഖരിച്ചത്