-239-
ണം. ഒന്നാംദിവസം ഗോമയജലത്തിൽ സ്നാനം ചെയ്യണം. അന്ന അത മാത്രമെ ഭക്ഷിക്കയും കുടിക്കയും പാടുള്ളു. രണ്ടാദിവസം ഇവരുടെ വൈദികനായ ജംഗമന്റെ കാൽകഴുകിയ വെള്ളം കുടിക്കണം. അന്ന പാലും പഞ്ചാരയും ആവാം. മൂന്നാംദിവസം പഞ്ചാമൃതസ്നാനം ചെയ്യണം. എന്നവെച്ചാൽ പാൽ, നെയ്യ, തൈർ, തേൻ, പഴം ഇതകൾ കലൎന്ന തലയിലും മേലും തേച്ചിട്ട വെള്ളം പാൎന്ന കഴുകണം. പിന്നെ പാദതീൎത്ഥം സേവിച്ച ലിംഗം ധരിക്കും. എന്നാൽ മറ്റുള്ള ലിംഗധാരികളോടുകൂടി ഇരുന്ന ഭക്ഷിക്കാം. ഈ ക്രിയകളെല്ലാം സ്ത്രീകളാലും വേണം. പക്ഷെ അവർ തലക്ഷൗരം ചെയ്യണ്ടാ. സ്ത്രീപുരുഷന്മാൎക്ക 8-ാഠ വയസ്സിൽ ദീക്ഷ എന്നൊരു വ്രതം ഉണ്ടെന്ന ചിലർ പറയുന്നു. അത കഴിഞ്ഞ് പഞ്ചാക്ഷരിമന്ത്രം ഉപദേശിക്കയുള്ളു. തീണ്ടാരി, പുലയാദിയായ അശുദ്ധിയില്ല. നാമകരണം 16-ാഠദിവസമാണ. പേരിടേണ്ടത അമ്മാമനാനെങ്കിലും എളയമ്മ എങ്കിലും ആകുന്നു. പേരിട്ട ആളെ കൂടിയ സ്ത്രീകൾ എല്ലാം കൂടി കൈമടക്കി കുത്തും. വിവാഹത്തിനു മുമ്പ പുരുഷനോട സംഗംപാടില്ല. രണ്ട ഭാൎയ്യയാവാം. രണ്ട ഭൎത്താവ പാടില്ല. ജ്യേഷ്ഠാനുജന്മാരുടെ മക്കൾ തമ്മിലും ജ്യേഷ്ഠത്തി അനുജത്തിമാരുടെ മക്കൾ തമ്മിലും വിവാഹം പാടില്ല. അച്ഛന്റെ അമ്മാമന്റെ മകളെയും അച്ഛന്റെ എളയമ്മയുടെ മകളെയും അങ്ങിനെതന്നെ. സ്വന്തപെങ്ങളുടെ മകളെ കെട്ടാം. താലികെട്ടാൻ ഭൎത്താവാണ. ഭൎത്താവ മരിച്ചാൽ അനുജനെയാകട്ടെ പിതൃവ്യപുത്രനെയാകട്ടെ കെട്ടികൂടാ. വിധവാവിവാഹത്തിങ്കൽ താലികെട്ടുക മഠാധിപതിയാകുന്നു. ചിലപ്പോൾ രാത്രിയായിരിക്കും. മൂടിവെപ്പാനോ ഇത എന്ന തോന്നും. ഭാൎയ്യ മരിച്ച ആൾ കെട്ടുക സാധാരണ വിധവയെയായിരിക്കും. ആദ്യം വിവാഹംചെയ്യുന്നവൻ വിധവയെ എടുക്കുക നടപ്പില്ല. വ്യഭിചാരം തെളിഞ്ഞാൽ ഭാൎയ്യയെ ഉപേക്ഷിക്കാം. അങ്ങിനെ ത്യജിക്കപ്പെട്ടവൾ പിന്നെ വിവാഹം പാടില്ല. ജാതിഭ്രഷ്ടനായാൽ മാത്രം ഭൎത്താവിനെ ഉപേക്ഷിക്കാം. എന്നാൽ ഈ കാൎയ്യത്തിൽ അഭിപ്രായഭേദം വളരെയുണ്ട. പുരോഹിതനായ ജംഗ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |