താൾ:Dhakshina Indiayile Jadhikal 1915.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

238-

                               വേരിൽ ബ്രഹ്മാവിനെ വന്ദിക്കുന്നു,
                               തടിമരത്തിൽ വിഷ്ണുവിനെ,
                               കൊമ്പുകളിൽ രുദ്രനെ,
                              എലതോറും ദേവന്മാരെ,
       ഭഗഗ്ഗീത 15-ാഠ അദ്ധ്യായം ഇവിടെ ഓൎമ്മവരുന്നു.

അനന്തപുരം ജില്ലയിൽ റോള്ളാ എന്ന് സ്ഥലത്തിന സമിപം ഒര ചെറിയ ലമ്പാടി പുരോഹിത സംഘമുണ്ട. തങ്ങൾ മുഹമ്മദന്മാരാണെന്ന അവർ പറയുന്നു. പക്ഷെ മറ്റ മുസൽന്മാരുമായി വിവാഹമില്ല. ഇതപോലേതന്നെ മദകശിര താലൂക്കിൽ മൊണ്ടുതുളുക്കർ എന്ന പേരായിട്ട ഒരു വകക്കാരുണ്ട. കല്ലവെട്ടുകയാണ സാധാരണ പണി. ഇവൎക്കും അന്യ മുസൽമാന്മാരുമായി വിവാഹമില്ല. ചില ദിക്കുകളിൽ നിരത്തിനരികെ ചെറിയ കല്ലുകൾ കൂട്ടികാണാം. അത ലമ്പാടികൾ വഴിപാടായി കൂട്ടിയതാണ. കടന്ന പോകുന്നവർ ഒക്ക ഒരകല്ലു എടുത്ത ഇട്ട തൊഴും. ലമ്പാടി സ്ത്രീകൾ ഒലിവുള്ള നദിയിൽനിന്നും വലിയ ഏരിയിൽ നിന്നും വെള്ളം കുടിക്കയില്ല.

                                                ലിംഗവന്ത്.
        “ലിംഗവാന്റെ" ബഹുവചനം. ഇഗ്ലീഷിൽ ലിംഗായത്തെന്നപറയും. സ്ത്രീയും പുരുഷനും ശിവലിംഗം ധരിക്കും. ഈശ്വരൻ ഏകനാകുന്നു. അത ശിവനത്രെ. ബ്രഹ്മാ, വിഷ്ണു, ഇവരെ ത്യജിച്ചിട്ടാണ. വേദം പ്രമാണംതന്നെ എങ്കിലും വഴിയെ ഉണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളെ സാരമാക്കുന്നില്ല. ബ്രാഹ്മണൎക്ക മെച്ചം കൊടുക്കുന്നതുമില്ല. ജാതിഭേദമില്ലെന്നപറയും പക്ഷെ ഈ കാലം വ്യത്യാസം കാണ്മാനുണ്ട. യാഗം, തപസ്സ, തീൎത്ഥാടനം, ഈ വക അനാവശ്യമാണ. വിവാഹം പെണ്ണ തിരളും മുമ്പും പിമ്പും ഉണ്ട. വിധവാവിവാഹം ആവാം. പക്ഷെ പരക്കെ സമ്മതമല്ല. ലിംഗം ധരിച്ചാൽ എവനും ലിംഗായത്താവാമെന്നാണ ഉല്പത്തി. പക്ഷെ ദുൎല്ലഭം ആളുകളെ മാത്രമെ പുറത്തനിന്ന ചേൎക്കുക നടപ്പുള്ളു. ചേൎക്കാൻ 3 ദിവസത്തെ ശുദ്ധീകരണം വേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/252&oldid=158251" എന്ന താളിൽനിന്ന് ശേഖരിച്ചത്