താൾ:Dhakshina Indiayile Jadhikal 1915.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-236- ത്തുംനിന്ന നുള്ളണം. നല്ല വേദന ഉണ്ടാകും. പ്രതിഫലമായിട്ട പണം ഉണ്ടാകും അതുകൊണ്ട സഹിക്കും. ചിലപ്പോൾ അയാളുടുത്ത വസ്ത്രം അഴിപ്പാൻകൂടി നോക്കും. വിവാഹസമയം സ്ത്രീകൾ ഉറക്കെ അലമുറകൊള്ളണമത്രെ. ഭാൎയ്യാഭൎത്താക്കന്മാർ ഒരെ പുറ്റിന്മേൽ പാൽ പാൎന്ന അതിലിരിക്കുന്ന സൎപ്പത്തിന നിവേദ്യം കഴിക്കയും വേണം. വിവാഹത്തിന ബ്രാഹ്മണനെ കിട്ടാതെ പോയാൽ സ്വജാതിയിലെ ഒര ചെറുപ്പക്കാരനെ പൂണുനൂൽ ഇടിയിച്ച പുരോഹിതനാക്കും. മൈസൂരിൽ കഡൂർ എന്ന സ്ഥലത്ത നടന്ന ഒര കല്യാണത്തിന താഴെ ചേൎക്കും പ്രകാരമുള്ള ക്രിയകൾ ഉണ്ടായിരുന്നു. സ്ത്രീപുരുഷന്മാരെ പലകയിന്മേൽ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം ഒര ബ്രാഹ്മണനേ കൊണ്ടു വന്ന പലകയിന്മേൽ ഇരുത്തി. ഒരു വെളുത്ത വസ്ത്രം തലയിൽ ചുറ്റി കെട്ടി. അതിനുള്ളിൽ മാവിന്റെയും മറ്റും എല തിരുകി. കുറെ ലമ്പാടിച്ചികൾ മാവിന്റെയും പുലാവിന്റെയും കൊള്ളി കൊണ്ടുവന്ന പാട്ടും പാടികൊണ്ട ബ്രഹ്മണന്റെ മുമ്പിൽകൂട്ടി നല്ലെണ്ണ ഒഴിച്ച തീകൊളുത്തി. ബ്രാഹ്മണനെ വരനാക്കി കല്പിച്ചു. കന്യകയുടെ പേർ അയാൾ പറയണം. അതിന്റെ ശേഷം പെണ്ണുങ്ങൾ അയാളെ ചെകിടത്ത അടിച്ചു തള്ളിയിട്ടു. ഉടുത്ത വസ്ത്രം അഴിച്ചുകളഞ്ഞു. ഇതു കഴിഞ്ഞിട്ട ഒരു സ്ത്രീ മംഗല്യസൂത്രം പെണ്ണിന്റെ കഴുത്തിൽ കെട്ടി. വിവാഹത്തിന്റെ രണ്ടാം ദിവസം പെണ്ണിനെ ചമയിച്ചിട്ട ഒര മൂരിയുടെ പുറത്ത നിൎത്തും. അവൾക്ക ഒര ദുഃഖമായ പാട്ടുപാടാനുണ്ട. ഒടുക്കം അവൾ കരയും. പാട്ടിന്റെ താല്പൎയ്യം ഇതാണ.

            അച്ഛാ നീ എന്നെ വളരെ ദ്രവ്യം ചിലവചെയ്ത വളൎത്തി.
               എല്ലാം വെറുതെ.
            അമ്മെ നിങ്ങളെ പിരിവാനുള്ള സമയം വന്നുവല്ലൊ.
               അയപ്പാനാണൊ
            എന്നെ തീറ്റിപോറ്റിയ്ത? നിങ്ങളെയും
               ജ്യേഷ്ഠാനുജന്മാരേയും
            ജ്യേഷ്ഠത്തി അനുജത്തിമാരേയുംവിട്ട ഞാൻ 
               എങ്ങിനെ പാക്കും?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/250&oldid=158249" എന്ന താളിൽനിന്ന് ശേഖരിച്ചത്