ളുംമുമ്പ വേണം. പക്ഷെ വിധവാവിവാഹം ആവാം. ചില ചി ല സംഗതികൾക്ക ഭാൎയ്യയെ ഉപേക്ഷിക്കയുമാം. ഭാൎയ്യയെ ഉപദ്ര വിക്കയൊ ഇട്ടെറിഞ്ഞ പോകയൊ ചെയ്താൽ ചില സമയം ജാ തി പഞ്ചായത്തകാർ ഒര ശിക്ഷ വിധിപ്പാനുണ്ട. ഭൎത്താവെ ഒര മീൻപിടിക്കുന്ന ഒററളിന്റെ ഉള്ളിൽ ഇരുത്തി ഭാൎയ്യയെെ അ തിന്മേലും ഇരുത്തും. എന്നിട്ട അവരെ മേൽ 5 പാത്രം വെള്ളം ഒഴിക്കും. ശവസംസ്കാരത്തിന കൊണ്ടുപോകുമ്പോൾ വെള്ളം പാരുംപോലെ എന്നാണ സങ്കല്പം. ഇത ശവത്തെ കുളിപ്പിക്കുക ഏത സ്ഥലത്തവെച്ചാണൊ അവിവെച്ചാണ വേണ്ടത. അ തിന്റെ ശേഷം ഭാൎയ്യ ഒര കയ്യിൽ വലിച്ചെറിയുകയും ഒര ചട്ടി ഉടെക്കുകയും തന്റെ വളകളും കഴ?ുത്തിനലെ മാലയും വലിച്ച പൊട്ടിക്കയും ചെയ്യും. ഇതൊക്കെ ഭൎത്താവ മരിച്ചിരുന്നാൽ ചെയ്യേണ്ടതാണ. ഇത കഴിഞ്ഞാൽ അവൾ നെരെ അഛനമ്മ മാരുടെ വീട്ടിൽ പോകും. വിവാഹമോചനം കഴികയും ചെയ്തു. പിന്നെ ആരെ എങ്കിലും കെട്ടാം. ചിലൎക്ക പൂണുനൂലുണ്ട. പുരോ ഹിതൻ ബ്രാഹ്മണരാണ. മത്സ്യമാംസം ഭക്ഷിക്കും. ഗോമാംസ വും കോഴിയും പാടില്ല. മദ്യം സേവിക്കയുമില്ല.
ബ്രിഞ്ചാരി എന്നും മററും പേരുണ്ട. ബാലിസുഗ്രീവന്മാരു
ടെ വംശമാണെന്ന ഒര കഥയുമുണ്ട. വിവാഹത്തിന പ്രയാസമില്ലയ
പുരുഷന്റെ അഛനമ്മമാർ സ്ത്രീയുടെ അഛന 35 ഉറുപ്പികയും
4 മൂരിയേയും കൊടുത്താൽ പുരുഷൻ പെണ്ണിനെ താലികെട്ടാം.
അവൾ അവന്റെ പുരെക്ക പേകേണ്ടത ഒര മൂരിയെ മുമ്പിൽ
തെളിച്ചംകൊണ്ടാണ. ഒന്നാംപുത്രൻ ജനിച്ചാൽ രണ്ടാമത
ഒര താലി (പൊട്ടു) കെട്ടും. രണ്ടാംപുത്രനുണ്ടായാൽ മൂന്നാമത
ഒന്നും. പിന്നേയും ആൺകുട്ടി ഉണ്ടായാൽ എല്ലാ താലിയുംകൂട്ടി
ഉരുക്കി ഒന്നാക്കും. പിന്നെ മേലിൽ പെററാൽ താലി ഉണ്ടാ
ക്കേണ്ടാ. മൈസൂരിലെ ലമ്പാടികളുടെ വിവാഹത്തിൽ പുറ
മെ പുരുഷനായിട്ട പുരോഹിത ബ്രാഹ്മണൻ മാത്രമെ പാടുള്ളു.
ക്രിയ കഴിഞ്ഞാൽ ഈ മനുഷ്യനെ സ്ത്രീകളെല്ലാംകൂടി നാലപുറ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |