-234- തെളിഞ്ഞാൽ ഭാൎയ്യയെ തലയിൽ ഒര കൊട്ട മണലേറ്റിച്ച ഒരേ പകൽ മുഴുമൻ വെയിലത്ത നിൎത്തും. കുട്ടിയുടെ തലമുടി കളയുന്ന സമയം അമ്മാമന്ന ഒര സേർ അരിയും ഒര കോടി വസ്ത്രവും അര ഉറുപ്പികയും അവകാശമുണ്ട. ആദ്യം ഒര രോമം അമ്മാമൻ പറിക്കണം. തിരണ്ട പെണ്ണ പ്രത്യേകം ഒര കുടിലിൽ ഇരിക്കണം. 7-ആം ദിവസം കടിൽ ചൂടും, പെണ്ണ കുളിച്ച ശുദ്ധമാകയും ചെയ്യും. പെറ്റ സ്തീക്ക 3 ദിവസം ഭക്ഷണം ഈത്തമരത്തിന്റെ കരിമ്പാണ. പൊക്കിൾ കൊടി അറുത്ത കത്തി വേപ്പിലയോടുകൂടി ശിശു കിടക്കുന്നതിന്റെ ചുമട്ടിൽ 6 ദിവസം വെക്കും. പേരിടുക ലക്ഷണം പറയുന്നവനാണ. ശവം കമുത്തി കുഴിച്ചിടുകയാകുന്നു. ഇവർ സൎപ്പത്തെ പിടിപ്പാനും അധികം ഉയരത്തിൽ കുത്തനയുള്ള പാറകളുടെ ഇടയിൽനിന്ന തേൻ എടുപ്പാനും അതിസൎത്ഥന്മാരാണ. സൎപ്പത്തെ മടയിൽ കയ്യിട്ട പിടിക്കും. തേൻ എടുപ്പാൻ അരയിൽ കുടുക്കിട്ട ഒരുത്തൻ പിടിക്കെ കിൾപ്പെട്ട തൂങ്ങി ഇറങ്ങും. കയൎപിടിക്കുക പാടുണ്ടെങ്കിൽ അളിയനാകുന്നു. ഇത പോലേതന്നെ കടലിൽ മുത്തുമുങ്ങുന്നവന്റെ കയറും അളിയനാണ മിക്കതും പിടിക്കുക. ചുമര തുരന്ന കക്കാൻ ഇവർ കേമന്മാരാണ. കളവുമുതൽ വിറ്റ പണമാക്കാൻ സ്ത്രീകളും കേമത്തികളാണ.
യോഗിപുരുഷൻ.
ഇയ്യടെ ഉണ്ടായതാണ. തെക്കൻ കന്നടക്കാർ കൎണ്ണാടകവും തുളുവും സംസാരിക്കും. ശവം ഇരുത്തീട്ടാണ കുഴിച്ചിടുക. ശേഷക്രിയാവസാനം 12-ആം ദിവസമാണ. അന്ന് ബ്രാഹ്മണൻ പുരോഹിതനായി വേണം.
രാവുലു.
ഒരിയ രാജ്യത്ത മൂന്ന മാതിരി അമ്പലവാസികളുണ്ട. രാവുലു, മാലി, മുനി ഇങ്ങിനെ. രാവുലു ശിവക്ഷേത്രങ്ങളിലും ബ്രാഹ്മണരുടെ വിവാഹത്തിങ്കലും ശംഖം ഊതും, പുഷ്പം വിൽക്കും. മാലി ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും ശംഖം വിളിക്കും പുഷ്പം വിൽക്കുകയും ചെയ്യും. മുനി ഗ്രാമദേവീക്ഷേത്രത്തിലെ പ്രവൃത്തി എടുക്കുകയുള്ളു. രാവുലുവിന്ന വിവാഹം പെണ്ണു തിര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krish9 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |