താൾ:Dhakshina Indiayile Jadhikal 1915.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും കൊണ്ടാണ പുരോഹിതൻറെ ഫീസ്സിൻറെ തൎക്കവും കൂട്ടവും. കുഴി മുഴുമൻ മൂടികഴിഞ്ഞാൽ പിന്നെ അല്പം ചില ക്രിയ കൂടിയുണ്ട്. അതും കഴിഞ്ഞാൽ എല്ലാരും മടങ്ങും. വഴിക്ക് വല്ല കിണറ്റിങ്കലും കുളിച്ച ശുദ്ധമായാൽ വെറ്റിലയടെക്കയും പലഹാരങ്ങളും തിന്നും.

മാലി.


ഉരിയദേശത്ത് കൃഷിയും മറ്റുമാണ്. തിരളുംമുന്പ് വിവാഹം വേണം. ഭൎത്താവിനെ കിട്ടാഞ്ഞാൽ ഒരു മാതിരി പോയ്കല്യാണം ഉണ്ട്. പുല പത്ത്. വിധവാവിവാഹം ആവാം. ജ്യേഷ്"ൻറെ വിധവയെ അനുജൻ പതിവായി വിവാഹം ചെയ്യും.

മാവിലാൻ.


നായാട്ടും മരുന്ന് പറിക്കലും പ്രവൃത്തി. ഭാഷ ഒരു മാതിരി ദുഷിച്ച തുളു. മക്കത്തായമാണ്. ചിലൎക്ക് മരുമക്കത്തായമാണത്രെ. ചിറക്കൽതാലൂക്കിലെ ഇവരെ കാണുന്നുള്ളൂ. ഇപ്പോൾ പ്രവൃത്തി വട്ടി കൊട്ടയുണ്ടാക്കലാണ്.

മുക്കുവൻ.


തെക്കോട്ട് മക്കത്തായവും വടക്കോട്ട് മരുമക്കത്തായവും ആകുന്നു. നന്നെ തെക്കോട്ട് ഇവരെ അരയൻ എന്നും പറയും. കണ്ണൂരിൽനിന്ന് വടക്കോട്ട് മുകുവൻ എല്ലെങ്കിൽ മുകയർ എന്നൊരു വക മീൻപിടുത്തക്കാരുണ്ട്. മുകുയർ പുഴമീൻ പിടുത്തക്കാരും മുക്കുവർ കടൽമീൻ പിടത്തക്കാരും ആണെന്നും പറയുന്നുണ്ട്. മുക്കുവൻ തിയ്യൻറെയും കമ്മാളൻറെയും താഴെയാണ്. വടക്കെ മലയാളത്തിൽ പൊന്നില്ലം, ചെന്പില്ലം, കാരില്ലം, കാച്ചില്ലം ഇങ്ങിനെ നാല് ഇല്ലക്കാരാണ്. തെക്കെമലയാളത്തിൽ പൊന്നില്ലമില്ല. അതിനാൽ മൂനില്ലക്കാർ എന്ന് പറയും. ബാക്കിയുള്ളവൎക്ക് ക്ഷൌരം ചെയ്യുന്നതായി കാവുതിയൻ എന്നൊരു കൂട്ടരുണ്ട്. അവരെ ചില സമയം പണിമകൻ എന്നും വിളിക്കും. നാലില്ലക്കാർ മറ്റവരേക്കാൾ മീതെയാണ്. പുലെക്ക് തളിപ്പാൻ കാവുതിയൻ വേണം. കടൽവെള്ളം കൊണ്ടാണ് തളിക്കുക. ജാതിക്കൂട്ടം തീ



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/241&oldid=158239" എന്ന താളിൽനിന്ന് ശേഖരിച്ചത്