താൾ:Dhakshina Indiayile Jadhikal 1915.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണിയെകൊണ്ട് കുടിപ്പിക്കും. ഇത് "അറ്റകയ്യാ"ണ്. കുട്ടിയുടെ പൊക്കിൾ മുറിച്ച് കുളിപ്പിച്ചാൽ ഒരു തുശി ചൂടുപിടിപ്പിച്ചിട്ട സന്ധുക്കളിൽ ചൂടുവെക്കും. ചുരുങ്ങിയാൽ ഇരുപത് എടുത്ത് വെക്കണം. പൊക്കിൾ മുറിച്ചാൽ അവിടെ വല്ലതും ഒരു നാണ്യം വെക്കണം. അത് പേറ്റിക്കാണ്. പെറ്റതിൻറെ 3,5,7,9 ദിവസങ്ങളിൽ സ്ത്രീയെ കുളിപ്പിക്കണം. അതിന്ന് സമീപം കുടിക്കാർ ഓരൊ പാത്രം ചൂടുവെള്ളം അയക്കണം. കുളിപ്പിച്ച സ്ത്രീകൾ പിന്നെ സ്വഗൃഹത്തിൽപോയി തങ്ങളുടെ കുട്ടികളെ കുളിപ്പിക്കും. മുന്പത്തെ കുട്ടികൾ ഒക്ക മരിച്ചുപോയിട്ടുണ്ടെങ്കിൽ ശിശുവിൻറെ മൂക്കും കാതും കുത്തണം. ആയത് ശിശുവിനെ എലയിൽ ചോറ് വിളന്പി അതിൽ കിടത്തി തിരച്ചിട്ടാണ്. ആ ചോർ നായ്ക്കൾക്ക് കൊടുക്കും. ശിശുവിന്ന എച്ചിൽഎല എന്ന ചോർ നായ്ക്കൾക്ക് കൊടുക്കും. ശിശുവിന്ന എച്ചിൽഎല എന്ന പേർ വിളിക്കും. എനികുട്ടിൾ വേണ്ടാ എന്നുണ്ടെങ്കിൽ ശിശുവിന് പേരിടുക മതി എന്നാണഅ. കുട്ടിക്ക ക്ഷണത്തിൽ പല്ലുപുറപ്പെടുന്നത് മറു ആൾത്തി കുഴിച്ചിടാഞ്ഞിട്ടാണത്രെ. ആദ്യം മേലെവരിയിൽ മുളച്ചാൽ അമ്മാമന് ദോഷം. പെൺകുട്ടിയായാൽ അതിൻറെ ചുണ്ടും താടിയും മറുകൊണ്ട് ഉരെക്കും. ഇത് മുഖത്ത് രോമം ഉണ്ടാകാതിരിപ്പാനാണ്. ഇവർ വൈഷ്ണവരും ശൈവരും ഉണ്ട്.

ശൈവർ വീട്ടിനകത്ത്നിന്ന് മരിപ്പാനയക്കയില്ല. വെള്ളം കൊടുക്കാതെ മരിക്കുക വലിയ കഷ്ടമാണ്. സ്വൎഗ്ഗം ലഭിക്കയില്ല. പ്രാണൻ പോയ ഉടനെ കണ്ണും വായും മൂടും. മൂക്കും ചെവിടും തിരുക്കിടും. കാലിൻറെ പെരുവിരൽ രണ്ടും കുട്ടികെട്ടും. തലെക്കൽ സാന്പ്രാണി പൂകെക്കും. ശവത്തെ കുളിപ്പിച്ചാൽ വായിൽ വെറ്റിലയുടെക്ക് കൊടുക്കണം. മൂടിയ വസ്ത്രത്തിൽനിന്ന് ഒരു ചതുരകഷണം മുറിച്ച് ക്ഷേത്രത്തിലെ നന്പിക്ക് കൊടുക്കണം. വിധവയും മറ്റ് ശേഷക്കാരും മറ്റ് ശവം എടുക്കാനുള്ളവരും പുരോഹിതനും അല്പം അന്നം ഭക്ഷിക്കണം. ശവം കുഴിച്ചിടുകയാണ് കുഴി പകുതി മുടിയാൽ അവിടെ മൂന്ന് കല്ല് വെക്കും. ശവത്തിൻറെ തലെക്കും കാൽക്കും നടക്കും.നടവിലെ കല്ലിന്മേൽ പുരോഹിതൻ നിന്നിട്ട് അവൻറെ കാൽ കഴുകിക്കണം. അവിടെ നി



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/240&oldid=158238" എന്ന താളിൽനിന്ന് ശേഖരിച്ചത്