താൾ:Dhakshina Indiayile Jadhikal 1915.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോക്കരെ ദീപട്ടികൊള്ള ഇടുക നടപ്പാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും ക്രിസ്തുമതത്തിൽ ചേൎന്ന പലരും പരമസത്യവാന്മാരായിട്ട ഉണ്ടതാനും. ഒരുവൻറെ ആതിത്ഥ്യം സ്വീകരിച്ച കഴിഞ്ഞാൽ പിന്നെ അവൻറെ മുതൽ കക്കുകയും മറ്റും പാടില്ലത്രെ. അതിന് ഇവർ ഒരു സൂത്രം ചെയ്യുമെന്ന് പറയുന്നു. അന്യനായവൻ ഭക്ഷണം കൊടുത്താൽ ഉണ്ടുതുടങ്ങുംമുന്പ് ഉപായത്തിൽ അല്പം മണ്ണ് ചോറ്റിലിടും. എന്നാൽ നന്ദി വിചാരിപ്പാനില്ലത്രെ. ഗോത്രങ്ങൾ പലതുണ്ട്. ഭാൎത്താവും ഭാൎ‌യ്യയും ഒരു ഗോത്രമായിക്കൂടാ. കുട്ടി അമ്മയുടെ ഗോത്രമാകുന്നു അഛൻറെയല്ല. താലികെട്ടുക ഭൎത്താവിൻറെ പെങ്ങളാകുന്നു. താലികെട്ടാൻ സമയമാകുവോളം പെണ്ണ വീട്ടിനകത്ത് ഇരിക്കണം. മുഹൂൎത്തമായാൽ അമ്മാമൻ അവളുടെ കണ്ണ് കൈകൊണ്ട് പൊത്തി എടുത്ത പന്തലിൽ കൊണ്ടുപകും. സ്ത്രീപുരുഷന്മാരുടെ നാലപുറവും നാല് പെണ്ണുങ്ങൾനിന്ന് ഒരു താലത്തിൽ നാളികേരം ഉടച്ച് വെച്ച മൂന്ന് പ്രാവശ്യം ചുറ്റണം. ദന്പതിമാർ താലത്തിൽ തുപ്പണം. നാടുവഴികളായ ധനവാന്മാരുടെ കാൎ‌യ്യത്തിലൊ സാധാരണം. നാടുവാഴികാളായ ധനവാന്മാരടെ കാൎ‌യ്യത്തിലൊ സാധാരണ ആളുകളുടെ കാൎ‌യ്യത്തിൽ തന്നെയൊ മുഴുവൻ വിവാഹക്രിയ പൂൎത്തിയാകുന്നതിന് വല്ല മുടക്കവും സംഭവിച്ചാൽ താലിപെണ്ണിൻറെ വീട്ടിലേക്ക് കൊടുത്തയക്കുകയും അവളെ ഭൎത്താവിൻറെ വീട്ടിലേക്കു വിളിപ്പിക്കുകയും ആവാം. വഴിയെ കല്യാണം മുഴുമിച്ചാൽ മതി. ചിലപ്പോൾ രണ്ട്മൂന്ന് പ്രസവം കഴിഞ്ഞിട്ടും ആയിപോകും. ഇപ്രകാരം പൂൎത്തിയാക്കുംമുന്പ് ഭൎത്താവ് മരിച്ചുപോയി എങ്കിൽ ശവവും ഭാൎ‌യ്യയേയും ഒരുമിച്ച് വെച്ചിട്ട് കൎമ്മങ്ങൾ പൂൎത്തിയാക്കണം. പിന്നെ അവൾക്ക് മറ്റൊരുവനെ കെട്ടാം. താലികെട്ടു കഴിഞ്ഞതിൽപിന്നെ പുരുഷന് സ്ത്രീയെ ബോധിച്ചില്ലെങ്കിൽ അവൾ കൊണ്ടുവന്ന പണ്ടം പാത്രം മുതലായ്തും കൊടുത്ത താലി അഴിച്ചെടുത്തിട്ട അവളെ തിരികെ അയക്കാം. സ്ത്രീക്ക് അങ്ങോട്ടാണ് ബോധിക്കാഞ്ഞതെങ്കിൽ അവൻ കൊടുത്ത് പണവും കല്യാണത്തിന് ചെയ്ത ചിലവും താലിയും കൊടുത്തിട്ട് അവളുടെ മുതലുംകൊണ്ട് അവൾക്ക് പോകാം. തിരുനെൽവേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/232&oldid=158229" എന്ന താളിൽനിന്ന് ശേഖരിച്ചത്