താൾ:Dhakshina Indiayile Jadhikal 1915.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിടിപ്പിക്കും. രണ്ടാളും ഒരു എലയിൽനിന്നൊ കിണ്ണത്തിൽനിന്നൊ ഭക്ഷിക്കണം. എന്നാൽ വിവാഹവും കഴിഞ്ഞു. മലമലസക്ക് ശുഭദിവസം ബുധനാണ്. തിരണ്ടപെണ്ണിനെ 7 ദിവസം വേറിട്ട ഒരു പുരയിൽ പാൎപ്പിക്കും. കുളിച്ചാൽ പുരയിൽ കടക്കുംമുന്പ് ഒരു എടങ്ങഴിയും വിളക്കും വലത്തെ കാൽ ആദ്യമായി ചാടിക്കടക്കണം.

മരിച്ചാൽ കുഴിച്ചിടുക പതിവ്. മലൎത്തി കിടത്തീട്ടാണ് മരിച്ചത് പ്രായം ചെന്ന ഒരുത്തനാണെങ്കിൽ അവൻറെ പായ, തലയണ, തുണി, വടി ഇതൊക്കെ അവനോടുകൂടി കുഴിച്ചിടും. അവൻറെ ശവം ദഹിപ്പിക്കയും ഉണ്ട്. ചിലപ്പോൾ ഇരുത്തിസ്ഥആപിക്കുകയും ചെയ്യും. നാട്ടുപുറത്തെ മലസക്ക് ഭൎത്താവ് മരിച്ചാൽ ഭാൎ‌യ്യ ശവത്തിൻറെ സ്ത്രീകൾ എടത്തെ കയ്യിനെ കുപ്പിവള ഇടുകയുള്ളൂ. രണ്ട് കയ്യിന്മേലും ഇട്ടാൽ പറയർ തച്ചുടെക്കും. രണ്ട് കൂട്ടരും സമമെന്നാണ് പറയരുടെ അഭിപ്രായം. അവരുടെ പെണ്ണുങ്ങൾ ഒരു കയ്യിന് മാത്രമെ വള ഇടുള്ളൂ.

മറവൻ

മധുര, തീരുനെൽവേലി ഈ ജില്ലകളിലാണ് അധികം. രാമനാട, ശിവഗംഗാ ഈ ജമീൻദാരന്മാർ ഈ ജാതിയാകുന്നു. രാമനാട, ശിവഗംഗാ ഈ ജമീൻദാരന്മാർ ഈ ജാതിയാകുന്നു. രാവണയുദ്ധത്തിൽ സഹായിക്കയാൽ ഉപകാരസ്മരണത്തോടെ ശ്രീരാമൻ അസ്സൽ തമിഴിൽ പറഞ്ഞുവെത്രെ "മറവെൻ", അൎത്ഥാൽ മറക്കുകയില്ല, എന്ന് അതിനാൽ തങ്ങൾ മറവരായി എന്ന ഒരു വിലപ്പം പറയും. ഇവരുടെ തലവൻ രാമനാട രാജാവായ സേതുപതിയാകുന്നു. കൃഷിപ്രവൃത്തിക്കാരാണെങ്കിലും കാലികളവിൽ സമൎത്ഥന്മാരാണ്. പട്ടങ്ങളിൽനിന്ന് വിട്ട് നാട്ടുപുറത്ത് പാൎക്കുന്നവർ വീടൊ കുടിയൊ ഒന്നക്ക കാലത്താൽ അരപ്പണം മറവക്ക് കൊടുക്കണം. കന്നുകാലി ഉള്ളവർ ഒരു പണം കൊടുക്കണം. അല്ലെങ്കിൽ കളവ് നിശ്ചയം. കളവ് പോയാൽ പോയ മുതലിൻറെ വില അവർ വരിയിട്ട എടുത്ത് കൊടുക്കും. ഇത് സാധിക്കുന്നത് എങ്ങിനെ എന്ന് പറയേണ്ടതില്ലല്ലൊ. വഴി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/231&oldid=158228" എന്ന താളിൽനിന്ന് ശേഖരിച്ചത്