താൾ:Dhakshina Indiayile Jadhikal 1915.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണം പാൎവ്വതി പരമേശ്വരന്മാരുടെ പ്രതിനിധിയായ കുടത്തിന് അരികെ ഒരു കണ്ണാടി വെക്കണം. 8 ഗജങ്ങളുടേയും 8 ഭൈരവന്മാരുടേയും രൂപങ്ങൾ മാവ്കൊണ്ട് ഉണ്ടാക്കുകയും വേണം. ഇവർ പൂൎവ്വം ബിഹാരരാജ്യത്തെ ത്രിഹോത്രപുരമായ ഇപ്പൊഴത്തെ തൎഹൂത്ത എന്ന പ്രദേശത്തിൽനിന്ന വന്നവരാണെന്ന പറയുന്നു. പരശുരാമൻ 10 കുടുംബങ്ങളേ കൊണ്ടുവന്ന ഗോമന്ദകാ അല്ലെങ്കിൽ ഗോവാ; പഞ്ചരകോശി, കുശസ്ഥലി ഇവിടങ്ങളിൽ സ്ഥാപിച്ചു. വിജയനഗരത്തിലെ അനഗുണ്ടിരാജാവ് ഗോവാ ജയിച്ചപ്പോൾ ഇവർ ആ രാജാവിന് കീഴടങ്ങി. പോൎത്തുഗീസ്സകാർ ഗോവാ ജയിച്ചാറെ 25 വൎഷം അവരുടെ കീഴിൽ സ്വൈരമായിട്ടിരുന്നു. പിന്നെ ബലമായി ക്രിസ്ത്യാന്മാരാക്കാൻ തുടങ്ങിയപ്പോൾ ചിലർ മതം മാറി. ബാക്കിയുള്ളവർ വടക്കോട്ടും തെക്കോട്ടും ഓടി. തെക്കോട്ട് ഓടിപ്പോയവർ കന്നടത്തിലും കോഴിക്കോട്ടും എത്തി. കോഴിക്കോട്ടിൽ സാമൂതിരി നന്നായി പ്രവൃത്തിക്കയാൽ കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാരെ ശരണം പ്രാപിച്ചു. ഇവരുടെ വഴിയെ ഓടിപ്പോയ ക്രിസ്ത്യാനികൾ പ്രധാന കച്ചോടസ്ഥലങ്ങളിൽ എത്തിചേൎന്ന് ചെന്പോട്ടികളായി കുടിയേറി. ഇവർ മറ്റ് ബ്രാഹ്മണരോട് സമന്മാരല്ല. കാരണം വ്യാപാരമാണെന്നു തോന്നുന്നു. മലയാള ക്ഷേത്രങ്ങളിൽ ഇവക്ക് കടന്നുകൂടാ. ഇവരുടെ ക്ഷേത്രത്തിനുള്ളിൽ നന്പൂതിരി ഒഴിച്ച യാതൊരു മലയാളികളേയും ഇവരും കടത്തുകയില്ല. നന്പൂതിരിമാരെ ഗൎഭഗൃഹത്തിൽപോലും കടത്തും. കൊച്ചിയിൽ തിരുമല ദേവസ്വം ആ രാജ്യത്തിൽ അധിക സ്വത്തുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്. നായന്മാർ ഇവരെ തൊടുകയില്ല.

കരാടി ബ്രാഹ്മണൻ എന്നൊരു കുട്ടുരുണ്ട്. ഇവരെ തെക്കേ കന്നടത്തിലും കാണും. ബോംബായി സംസ്ഥാനത്തെ കരാട് എന്ന സ്ഥലത്ത് നിന്ന് വന്നവരാണത്രെ. ഇവരെ പരശുരാമൻ ഒട്ടകത്തിൻറെ അസ്ഥിയി നിന്ന സൃഷ്ടിച്ചതാണെന്നും പറയുന്നു.

ദണ്ട്

തെക്കേകന്നടത്തിൽ മലയാളത്തിലെ നായന്മാരുടെ പ്രതിനിധി. മിക്കവരും ഹിന്തുക്കളാണ്. എന്നാൽ ഏതാണ്ട് പതിനാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/213&oldid=158209" എന്ന താളിൽനിന്ന് ശേഖരിച്ചത്