താൾ:Dhakshina Indiayile Jadhikal 1915.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

VII. സരസ്വത്ത, കൊങ്കണി. രണ്ടും ഗൌഡർ. ഭാഷ കൊങ്കണി. ഇവർ മത്സ്യം ഭക്ഷിക്കും. ഇവരുടെ പൂൎണ്ണനാമധേയം ഇവർ പറയുക. ഗൌഡസാരസ്വത കൊങ്കണസ്ഥ എന്നാണം എല്ലാം കൊങ്കണി ബ്രാഹ്മണരും ഋഗ്വേദികളാകുന്നു അധികവും മാധ്വരാണ. അന്യബ്രാഹ്മണർ കൊങ്കണി ക്ഷേത്രത്തിൽ പോകയില്ല. ബ്രാഹ്മണരല്ലാത്തർ പോകും. തിരുപ്പതി വെങ്കടരമണനാണ് മുഖ്യദേവൻ. വിഗ്രഹമില്ല. വെള്ളിതട്ടിന്മേൽ കൊത്തിയിരിക്കയാണ്. പ്രധാനക്ഷേത്രങ്ങൾ മൂന്നുണ്ട്. മഞ്ചേശ്വരാ, മുൽക്കി, കാൎക്കൽ. ഇതിനോട് ചോൎന്ന കൊങ്കുണ ബ്രാഹ്മണരുണ്ട്. അവൎക്ക് പേർ ദൎശനന്മാർ എന്നാണഅ. ആവേശമുള്ളവർ എന്ന് അൎത്ഥം. "വെളിച്ചപ്പാടന്മാർ" തന്നെ. മുൽക്കി ക്ഷേത്രത്തിലെ ദൎശനൻ ദിവസേന രാവിലെ 11 മണിക്കു ക്ഷേത്രത്തിൽ ചെല്ലും. തീൎത്ഥവും പ്രസാദവും വാങ്ങികൊണ്ട് പുറത്ത് വന്നാൽ സുമാറ അര നാഴിക നേരം സൎവ്വാംഗം വിറെക്കും. അത് മാറിതുടങ്ങിയാൽ ഒരു ചൂരലും മാൻതോലും കയ്യിൽ കൊടുക്കും. അത്കൊണ്ട് തൻറെ പുറത്തും തലെക്കും വാരിക്കും താൻതന്നെ അടിക്കും. പിന്നെ തീൎത്ഥം കൊടുത്താൽ വിറമാറും. തൊഴുവാൻ വന്നിട്ടുള്ളവർ ഈ ആളോട് ചോദ്യങ്ങൾ ചോദിക്കും. അതിന് ഉത്തരം കൊങ്കണിഭാഷയിൽ പറയും ആൾ സമൎത്ഥനാണ് ക്ഷേത്രത്തിലേക്ക് യഥാശക്തി വഴിപാടുകൾ ചെയവാൻ കല്പിക്കും. ഒരിക്കൽ മംഗലപുരത്തെ കച്ചോടം ചെയ്യുന്ന ഒരു ഗുജരാത്തി വ്യാപാരി ക്ഷേത്രത്തിൽ പോയി ഈ ആളോട് ഗൎഭിണിയായ തൻറെ ഭാൎ‌യ്യയെപറ്റി ചോദിച്ചു. സുഖപ്രസവമുണ്ടാകുമെന്നും പുത്രനായിരിക്കുമെന്നും കുട്ടിക്ക് വെള്ളികൊണ്ട് തുലാഭാരം കഴിക്കണമെന്നും കല്പനയായി. അങ്ങിനെതന്നെ ഭവിച്ചു. 5,000 ഉറുപ്പിക ചിലവിട്ട തുലാഭാരം കഴിക്കയും ചെയ്തു. മഞ്ചേശ്വരത്തെ കോമരത്തിന് മൂകദൎശനൻ എന്നാണ് പേർ. കയ്യാംഗ്യം കാട്ടുകയേ ഉള്ളൂ.

കൊങ്കണികളുടെ വിവാഹത്തിങ്കൽ നാഗവലി എന്ന കൎമ്മത്തിന് സ്ത്രീകളും വിവാഹപെണ്ണും പുരുഷനും കൂടി അരികൊണ്ടൊ ഗോതന്പമാവ്കൊണ്ടൊ നിലത്ത് 8 സൎപ്പരൂപം ഉണ്ടാക്ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/212&oldid=158208" എന്ന താളിൽനിന്ന് ശേഖരിച്ചത്