താൾ:Dhakshina Indiayile Jadhikal 1915.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മില്ലതന്നെ. ഉൾപ്രദേശങ്ങളിൽ അവർ കിളെക്കും, പൂട്ടും, അണകെട്ടും, മറ്റ് എല്ലാ കൃഷിവേലയും ചെയ്യും. സ്ത്രീകൾ വളത്തിന പച്ച എലകൾ കൊത്തി മുറിച്ച് ഉണ്ടാക്കും. വളംകൂട്ടും. അത് വയലിലേക്കൊ തോട്ടത്തിലേക്കൊ കൊണ്ടുപോകും. ആൺകുട്ടികൾ കുന്നിനെ മേയ്ക്കും.

VI. ഒരിയ ബ്രാഹ്മണർ. ഗഞ്ചാം ജില്ലയിൽ കാണാം. ഇവർ പഞ്ച ഗൌഡരിൽ ഉൽക്കല വൎഗ്ഗക്കാരണ്. സ്ത്രീകൾ ഘോഷമാരാണ്. മത്സ്യമാംസം ഭക്ഷിക്കും. അടിയന്തങ്ങൾക്ക് മത്സ്യം വേണം. ദ്രാവിഡർ തൊട്ട വെള്ളം ഇവക്ക് അശുദ്ധമാണ്. ബാഹ്യത്തിന് വസ്ത്രം മാറ്റീട്ടുവേണം പോകുവാൻ. അമ്മാമൻറെ മകളെ വിവാഹം നിഷിദ്ധം. ഇവരിൽ സ്മാൎത്തരുമുണ്ട് വൈഷ്ണവരുമുണ്ട്. വൈഷ്ണവർ 12 വകയുണ്ട്. ചിലർ കൃഷിപ്പണിചെയ്യാം. നിരക്ഷരകുക്ഷികൾ വളരേയുണ്ട്. ചിലർ സന്ധ്യാവന്ദനവും തൎപ്പണവും ചെയ്തപോലുമില്ല. 12ൽ ഒരു വഹക്കാരുടെ പേർ ഭോദ്രി എന്നാണഅ ഭോദ്രി എന്നാൽ ക്ഷുരകൻ. ഇവരുടെ പൂൎവ്വൻ ഒരു അന്പട്ടനായിരുന്നുപോൽ. പുരി അല്ലെങ്കിൽ ജഗന്നാഥത്ത് വേറെ ബ്രാഹ്മണകുട്ടികളുടെ കൂടെ വളൎന്നതുകൊണ്ട് വേദശാസ്ത്രങ്ങൾ ഇശ്ശിയെ പ"ിച്ചു. പിന്നെ പൂണുനൂൽ ധരിച്ചുംകൊണ്ട് ജയപുരത്ത പോയി ഒരു ബ്രാഹ്മണ കന്യകയെ വിവാഹംചെയ്തു സന്താനങ്ങളുണ്ടായി. അവരും ബ്രാഹ്മണരെ വേളി കഴിച്ചു. അവസാനം കണ്ടുപിടിച്ച പുരിയിലേക്കുതന്നെ അയച്ചു. അവിടെ ആത്മഹതി ചെയ്തു. ഇയ്യാളുടെ ശ്മശാനത്തിൽ ഒരു തുളസി മുളച്ചു എങ്കിൽ സന്തതികളെ ബ്രാഹ്മണരായി സ്വീകരിക്കാമെന്നു മറ്റുള്ലവർ സമ്മതിച്ചു. പക്ഷെ മുളച്ചത് ഒരു പുകേലചെടിയാണ്. ഇവർ പുകേല കൃഷിചെയ്യും. സാമാന്യം ആരും ഇവരുടെ വെള്ളം കുടിക്കയില്ല. ഇവർ തൊട്ടുകുളിയില്ലാത്ത താണ ജാതികാൎക്ക് പുരോഹിതരാണ്. ചില വഹകക്ക് പ്രവൃത്തി തുണി, നെല്ല് മുതലായ വ്യാപാരമാണ് പൊതിക്കാളവെച്ച കച്ചോടവുമുണ്ട് ചിലർ ജമിൻദാൎമാൎക്ക് പണിക്കാരാണ് ദിവസകൂലിക്ക്.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/211&oldid=158207" എന്ന താളിൽനിന്ന് ശേഖരിച്ചത്