-7-
ക്കും. അതിൽ "ബിസ്മില്ലഅള്ളാ" ഉണ്ടാകും. ശവം മറവു ചെയ്യുകയാണ. കൂടിയവർ കബറിലേക്കു മണ്ണ ഇടും പിന്നെ തൂൎക്കും വഴിയെ മൊല്ലാന ഒറ്റക്കാലിന്മേൽ മന്ത്രം ജപിക്കും. 15-ആം ദിവസം ശുദ്ധമാക്കും. അതിന നെയ്യ വേണം. 40-ആം ദിവസം മൊല്ലാന ക്രിയചെയ്യും. അന്ന മരിച്ചവന്ന ഭക്ഷണം(പിണ്ഡം, ബലി) കൊടുക്കും. ഇവർ മുസൽമാന്മാരുടെ കൎമ്മങ്ങളിൽ ചേരുകയില്ല. പള്ളിക്ക പോകുകയുമില്ല. അനേക ഹിന്തു ദൈവങ്ങളെ വന്ദിക്കും. വീടുകളിൽ പ്രതിഷ്ഠ മണ്ണുകൊണ്ട " തൃക്കാക്കരപ്പൻ" ആണ. തലയിൽ ഒരു അടെക്കയും.
അമ്പട്ടൻ
ജഗന്നാഥക്ഷേത്രത്തിൽ അമ്പട്ടൻ ശാന്തിയാണ. അവൻ നിവേദിച്ചത മിക്ക ബ്രാഹ്മണരും ഭക്ഷിക്കും. ബ്രാഹ്മണനത്രെ വിവാഹത്തിങ്കൽ പുരോഹിതൻ. ഒന്നാമത്തേയും രണ്ടാമത്തേയും ദിവസം ഹോമം. 3-ആം ദിവസം താലി ഒരു വെള്ളിതട്ടിലൊ പിത്തളതട്ടിലൊ വെച്ചു ഒന്നാമത ഒരു ബ്രാഹ്മണൻ തൊടണം വലത്തെ കൈ ചൂണ്ടൻവിരലാൽ. വഴിയെ ബാക്കി ബ്രാഹ്മണർ പിന്നെ ക്രമേണ ഉയൎന്നജാതികൾ ഒടുവിൽ പെരിത്തനക്കാരൻ തുടങ്ങി സ്വജനം. എന്നിട്ട അഗ്നിസാക്ഷിയായി കെട്ടും. ആ സമയം വിധവകൾ പാടില്ല. പിന്നെ അരി ഇടണം. അത ദോബിക്കാണ. ചിലപ്പോൾ പെരിത്താനും. ബ്രാഹ്മണന പണവും പട്ടുകരയുള്ള വസ്ത്രവും കൊടുത്തെ ആയാൾ മന്ത്രം ചൊല്ലുള്ളു. ബ്രാഹ്മണൻ നിത്യം ശുദ്ധമാവാൻ കുളിക്കണം. 4-ഉം 5-ഉം ദിവസം ഹോമം, ചടങ്ങ, പെണ്ണ പാട്ടുപാടണം. 5-ആം നാൾ കങ്കണംനീക്കും. ചേലത്തകൊങ്ങു വെള്ളാളൎക്ക കല്യാണപുരോഹിതൻ അമ്പട്ടൻ. താലികെട്ടുന്നതും അവൻ. തിരണ്ടാൽ 11 ദിവസം അശുദ്ധം. നിത്യംകുളി. നിത്യം പുതുവസ്ത്രം. നിത്യം നല്ലെണ്ണയും മുട്ടയുടെ വെള്ളയും സേവിക്കണം. മാംസാദി പാടില്ല. വിധവാവിവാഹമില്ല. കുട്ടികളെ ഒഴികെ ദഹിപ്പിക്കും. തിരുവാങ്കൂറിൽ വെട്ടിക്കൂട്ടൽ അമ്പട്ടന്റെ അവകാശ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |