താൾ:Dhakshina Indiayile Jadhikal 1915.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PREFACE

                                           _____
          The object of this book is to provide money for the War Funds As President of the Tellicherry Branches of the funds I have great pleasure in recommending it to English and Indian students. It is written in a style that avoids an excessive use of Sanskrit words and the author is one who has had many years of Government service and has long enjoyed a well-earned Retirement. All the statements  of facts can be verified by reference to census reports and to Dr.Thurston's invaluable book on "Castes and Tribes of Southern India," and it is believed that this is the first book that presents all these particulars about castes in Malabar in the language of Malabar for the,perusal of those directly interested in them. 
                                 SYDNEY ROBERTS, I.C.S.
  
  TELLICHERRY
 6TH MARCH 1915
                                  _______________
                                      പ്രസ്താവന
                                             ‌----------
                                         (തൎജ്ജമ)

ഈ പുസ്തകത്തിന്റെ അഭീഷ്ടം ഇപ്പോഴത്തെ യുദ്ധഫണ്ടി ലേക്കു ദ്രവ്യം സഹായിക്കുകയാകുന്നു. ഈ ഫണ്ടുകളുടെ തലശ്ശേരി ശാഖകളുടെ പ്രസിഡണ്ടിന്റെ നിലയിൽ ഇതിനെ ഇംഗ്ലീഷുകാരും ഇന്ത്യക്കാരുമായ വിദ്യാസക്തമാരോടു നാം വളരെ സന്തോഷത്തോടേ ശ്ലാഘിക്കുന്നു.

ഇത എഴുതീട്ടുള്ളത അതിയായ സംസ്കൃതപദപ്രയോഗത്തെ ത്യജിച്ച രീതിയിലാകുന്നു. ഗ്രന്ഥകൎത്താവാകട്ടെ അനേക സംവത്സരം ഗവൎമ്മേണ്ടിനെ സേവിച്ചിട്ട നന്നായി സമ്പാദിച്ചൊരു വിശ്രാമത്തെ ബഹുകാലം അനുഭവിച്ചിട്ടുള്ള ഒര ആളാണ. ഇതിൽ കാണിച്ചിട്ടുള്ള വിശേഷങ്ങൾ എല്ലാം കാനേഷുമാരി റപ്പോട്ടുകളും "ദക്ഷിണ ഇന്ത്യയിലെ ജാതികളും വൎഗ്ഗങ്ങളും" എന്ന പേരായ ഡാക്ടർ തൎസ്റ്റന്റെ അമൂല്യ പുസ്തകവും നോക്കിയാൽ സത്യമെന്നു തെളിയുന്നതാകുന്നു. മലയാളത്തിലെ ജാതികളേപ്പറ്റിയുള്ള ഈ വക സകല വിവര ങ്ങളേയും അവകളിൽ പ്രത്യേക രസമുള്ളവൎക്ക് മലയാളത്തിലെ ഭാഷയിൽ വായിച്ചറിവാനായ്ക്കൊണ്ടു കൊടുക്കുന്ന പ്രഥമ പുസ്തകം ഇതാണന്നത്രെ നമ്മുടെ വിശ്വാസം.

                                       SYDNEY ROBERTS, I.C.S.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lekhambhat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/2&oldid=158193" എന്ന താളിൽനിന്ന് ശേഖരിച്ചത്