താൾ:Dhakshina Indiayile Jadhikal 1915.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബേരിചെട്ടി. മുഖ്യമായി വ്യാപാരം മറ്റു ചെട്ടികളേയും കോമട്ടിയേയും പോലെ തങ്ങൾ വൈശ്യരെന്ന് പറയുന്നു. എന്നാൽ കോമട്ടികൾ തങ്ങളോട് സമന്മാരെന്ന് സമ്മതിക്കയില്ല. എന്നല്ല തങ്ങളെ ശരിയായ വൈശ്യരുള്ളു എന്ന് വാദിക്കുന്നു. ഇവരും മറ്റ് യാതൊരു ജാതിയും തമ്മിൽ തൊട്ടുണ്ണുകയില്ല. വിവാഹം ആൎത്തവത്തിന് മുന്പാണ് സമ്മതം. പിന്നും ആവാം. കല്യാണപന്തലിൽ വാഴനിലം തൊടിയിച്ച് വെച്ച്കൂടാ. വെച്ചാൽ പറയാൻ മുറിച്ച് കളയും. ഉപനയനം വിവാഹസമയവും വളരെ മുന്പും ആവാം. മിക്കവരും മാംസം ഭക്ഷിക്കും. ചെട്ടിയിലും കോമട്ടിയിലും വീതമുഷ്ടി എന്ന ഒരു ജാതിയുണ്ട്. അവൎക്ക് യാചിക്കുകയാണ് പ്രവൃത്തി. ബേരിചെട്ടിയുടെ തൊടിയിൽ മുരിങ്ങയും വേറെ ഒന്നരണ്ടചെടികളും കണ്ടാൽ അവര് മുറിച്ച്കളയും. പിഴ വസൂലാക്കുകയും ചെയ്യും. ബേരിചെട്ടിക്ക് പോൎക്ക്, ആട, കോഴി ഇവകളെ വളൎത്തിക്കൂടാ. പിഴയുണ്ട് ഒരു ബേരിചെട്ടിസ്ത്രീ വെള്ളവും കുടവും തലയിൽ എടുത്ത കണ്ടാൽ വീരമുഷ്ടി അത് പിടിച്ച് വലിച്ചെറിയും. 12 പണം പിഴ വാങ്ങും സ്ത്രീകൾ ചന്ത മുതലായെടുത്ത സാമാനം വിറ്റാൽ ജാതിഭ്രഷ്ടുണ്ട. ബേരിചെട്ടിയും കോമട്ടിയും കുറായി കച്ചോടാദി പ്രവൃത്തി നടത്തുകയില്ല. ബേരിചെട്ടികളിൽ ശൈവരും, വൈഷ്ണവരും, ലിംഗാ കെട്ടികളും ഉണ്ട്. അന്യോന്യം വിവാഹമില്ല. ശവം മറചെയ്കുയും ദഹിപ്പിക്കുകയും ഉണ്ട്. എല്ലാവൎക്കും പൂണുലുണ്ട്. വിധവാവിവാഹമില്ല. ബൊട്ടട. വിശാഖപട്ടണത്തിലും മറ്റഉം ഉണ്ട്. പെണ്ണ് തിരളുംമുന്പും തിരണ്ടിട്ടും ആവാം വിവാഹം. അഛൻറെ പെങ്ങളുടെ മകളെ ചോദിപ്പാൻ അവകാശമുണ്ട്. പെണ്ണിൻറെ വീട്ടിലേക്ക് ആണിൻറെ അഛനും അമ്മയും കൂടി റാക്കും, അവിലും കൊണ്ടുചെല്ലും സ്വീകരിച്ചാൽ സമ്മതിച്ചു എന്ന അൎത്ഥം. പിന്നെ ഒരു ദിവസം നിശ്ചയിച്ചിട്ട അന്ന് റാക്കും, അരി, ചെറുപയർ, പരിപ്പ്, മുളക്, ഉപ്പ്, ഇത്യാദികൾ കൊണ്ടുചെല്ലാണം. ഇങ്ങട്ട് വെറ്റിലയടെക്ക്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/197&oldid=158190" എന്ന താളിൽനിന്ന് ശേഖരിച്ചത്