Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഇവൻ പൊൻതുണിങ്കൽ എത്തട്ടെ "ആറായിരം ആതികളുടെ കാലുംപിടിച്ച "പന്തീരായിരം പാതികളുടെ കാലുംപിടിച്ച "ബ്രഹ്മാവിൻറഎ കാലുംപിടിച്ച "ഇന്ന വിട്ട പശുക്കിടാവിൻറെ കാലും പിടിച്ച് "ശിവലോകത്ത് ഇവൻ എത്തട്ടെ തഥാസ്തു" ഒടുവിൽ ഒരു എരുമക്കുട്ടിയെ കയറഴിച്ചവിടും, പാപങ്ങൾ എല്ലാം അതുകൊണ്ടു പോകും. അതിനെ വിൽക്കുകയില്ല. അത് "നടതള്ളിയതായി". മരിച്ചവൻറെ ഭാൎ‌യ്യക്ക് ഗൎഭമായിരിക്കുകയും കല്യാണ നൂൽക്രിയ ("കന്നികട്ടോട്ട്") നടന്നിട്ടില്ലെന്നുവരികയും ചെയ്താൽ ഈ ക്രിയ ശവം ദഹിപ്പിക്കും മുന്പ നടത്തണം. അല്ലാത്തപക്ഷം കുട്ടി അഛൻറെതാകയില്ല. കാൽ തേക്കോട്ടായിട്ടാണ ദഹനം. ദഹനവും അസ്ഥിസഞ്ചയനവും കഴിഞ്ഞാൽ എല്ലാവരും നദീതീരത്ത പോകണം. അവിടെവെച്ചു മരിച്ചവൻറെ ശേഷക്കാരിൽ ഒരുവൻ ഒരു (ഹീനജാതിയായ) തൊറയനെ ക്ഷൌരംചെയ്യണം. കുറച്ചു കളഞ്ഞാലും മതി. മറ്റുള്ള ശേഷക്കാരെ ഒരു വടുകനൊ അന്പട്ടനൊ ക്ഷൌരംചെയ്യും. അവസാനത്തെ ക്രിയ ഒരു ഞായറാഴ്ച ചെയ്യണം. ഉടയന (5ഉയൎന്നജാതിയിൽ ഒന്ന്)ദഹനമല്ല ഇരുത്തി കുഴിച്ചിടലാണ്. ഇവൎക്ക് ഇരുളൎക്കും മുന്പ് ഒരു ശവം മറചെയ്തിട്ടുള്ള കുഴിയിലത്രെ കുഴിച്ചിടുക പ്രധാനം. ബാവൂരി. ഗഞ്ചാം ജില്ലയിൽ കൊട്ടവട്ടി ഉണ്ടാക്കൽ. അമ്മാമൻറെ മകളെ വിവാഹം ചെയ്യാം. അഛൻറെ പെങ്ങളുടെ മകളെ പാടില്ല. വിവാഹം എപ്പോഴും രാത്രിയാണ്. മുതിൎന്നുവരുടെ കല്യാണ സദ്യ 4 ദിവസം, കുട്ടികളുടേത് 7. പെണ്ണിൻറെ മുത്തശ്ശിക്കു 2വസത്രം കൊടുക്കണം. വിവാഹത്തിന് തലേനാൾ വൈകുന്നേരം ഭഗവതിക്ഷേത്രത്തിൽ പോകണം. മടക്കത്തിൽ 7 വീട്ടിൽ കയറി വെള്ളം വാങ്ങണം. സമജാതികളുടേയൊ ഉയൎന്നവരുടേയൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/189&oldid=158181" എന്ന താളിൽനിന്ന് ശേഖരിച്ചത്