"മേലധികാരികളോട് നുണപറഞ്ഞ്കൊടുത്തതും
"ഭക്ഷണത്തിൽ വിഷം ഇട്ടതും
"വിശന്ന് വന്നവന്ന് ഭക്ഷണം കൊടുക്കാത്തതും
"കുളുന്ന് വിറച്ച് വന്നവന്ന് തീ കൊടുക്കാത്തതും
"പാമ്പിനേയും പശുവിനേയും കൊന്നതും
"ഗൌളിയേയും ഓന്തിനേയും കൊന്നതും
"വഴിതെറ്റിച്ചതും
"ഭാൎയ്യയുടെ അഛനെ നിലത്ത് കിടത്തി താൻ കട്ടിലിന്മേൽ കിടന്നതും
"തറമേൽനിന്ന ഭാൎയ്യയുടെ അമ്മയെ ആട്ടിക്കളഞ്ഞ് അതിന്മേൽ കയറി ഇരുന്നതും
"പുത്ര ഭാൎയ്യയെ ദ്രോഹിച്ചതും
"തടാകങ്ങളും ജലാശയങ്ങൾ ഇവകളെ തുറന്നവിട്ടതും
"അന്യ ഊരുകളുടെ അഭിവൃദ്ധിയെക്കുറിച്ച് അസൂയിച്ചതും
"ജനങ്ങളോട് കോപിച്ചതും
"കാട്ടിൽ യാത്രക്കാരെ വഴിതെറ്റിച്ചതും
"ഇങ്ങിനെ മുന്നൂറ് പാപങ്ങൾ ഇരിക്കിലും
"ഇന്ന് വിട്ടയച്ച പശുക്കിടാവോടൊന്നിച്ച് അവ എല്ലാം പോകട്ടെ.
"പാപങ്ങൾ പൂൎണ്ണമായി നീങ്ങട്ടെ
"പാപങ്ങൾ പൊറുക്കട്ടെ
"സ്വാൎഗ്ഗവാതിൽ തുറക്കട്ടെ
"നരകവാതിൽ അടയട്ടെ
"ധൎമ്മത്തിൻറെ കയ്യ് നീട്ടട്ടെ
"ദുഷ്ടകൈവാടി ചുരുണ്ടുപോകട്ടെ
"വാതിൽ പെട്ടന്ന് തുറക്കട്ടെ
"അഴകും ശോഭയും എങ്ങും വിളങ്ങട്ടെ
"ചൂടുള്ള തൂൺ തണുക്കട്ടെ
"മൂന്നാംപാലം വെളിച്ചമാകട്ടെ (മരണനദിയുടെ)
"നരകക്കുഴി മൂടട്ടെ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |