താൾ:Dhakshina Indiayile Jadhikal 1915.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മം അറുക്കണം. മരണം അടുക്കുന്പോൾ ഒരു വീരരായൻ പണം നെയ്യിൽ മുക്കി കൊടുക്കും വിഴുങ്ങാൻ. വിഴുങ്ങീല എങ്കിൽ കയ്യിന്മേൽ കെട്ടണം. ചൊവ്വാഴ്ച ശവദാഹം പാടില്ല. ശവസംസ്കാരത്തിന് നിശ്ചയിച്ച ദിവസം രാവിലെ (ശവം 2 ദിവസം വെക്കാം) ശവത്തെ ഒരു രഥത്തിന്മേൽ എടുത്ത തുറസ്സായ ഒരു സ്ഥലത്ത് കൊണ്ടുപോയി വെക്കും. ഒരു എരുമയേകൊണ്ട് 3 പ്രദക്ഷിണം ചെയ്യിക്കും. ശവത്തിൻറെ കയ്യിനെ പൊന്തിച്ച് എരുമയുടെ കൊന്പ് തടവിക്കും. അല്പം പാൽ കറന്ന് ശവത്തിൻറെ വായിൽ പാരും ശവകട്ടിലിന്ന് 5 മുതൽ 11 വരെ തട്ടുണ്ടാകും.വസ്ത്രങ്ങളേക്കൊണ്ടും കൊടികളേക്കൊണ്ടും അലങ്കരിക്കും. തട്ടുകളിൽ ഒന്ന് കറുത്ത് ശീട്ടികൊണ്ട് മൂടണം. രഥത്തിൻറെ ചുമട്ടിലെ തട്ടിൽവെച്ച് ശവത്തെ കുളിപ്പിച്ച് കുപ്പായവും തലപ്പാവും ധിരിപ്പിക്കും. ഒരു കോടിവസ്ത്രം കൊണ്ട് പുതപിക്കും. രണ്ടുറുപ്പികയൊ എറയൊലൊ നെറ്റിയിൽ പതിക്കും. ദരിദ്രന്മാൎക്ക് തേരിന്ന് പകരം കട്ടിലാണ്. കട്ടിലിന്മേൽ സ്ത്രീകൾ ഇരുന്ന് കരയണം. വടൂകന്മാർ എത്തിചേൎന്നാൽ ശവത്തിൽ ചുറ്റും കുളിക്കണം. പുരുഷൻറെ ശവമാണെങ്കിൽ സ്ത്രീകൾ കളിപ്പാൻ ചേരുകയില്ല. മരിച്ചത് സ്ത്രീ എങ്കിൽ എടുത്ത് സംബന്ധിയായ ഒരു കിളത്തി കളിപ്പാൻ കൂടും. മരിച്ചവൻറെ വിധവ മൂക്കുത്തി മുതലായ ആഭരണങ്ങൾ അഴിച്ചുകളയണം. അല്പം തലമുടിയും മറ്റും ശവത്തിൻറെ വസ്ത്രത്തിൻറെ കോൺതലക്കൽ കെട്ടണം. മരിച്ചവൻറെ പെങ്ങന്മാരും തലമുടി അല്പം അറുത്ത തുണിയിൽ കെട്ടണം. വയസ്സ്മൂത്ത ഒരുത്തൻ ശവത്തിൻറെ തലയ്ക്കൽ നിന്നുംകൊണ്ട് മരിച്ചവൻറെ പാപങ്ങളെ വിളിച്ച് പറയണം. ഒരു പാട്ടായിട്ടാണ്. ബഹു രസമുണ്ട്. തൎജ്ജമ ഇതാ. "ഇത് ഇന്നവൻറെ മരണമാണ് (പേർ പറയും) "അവൻറെ ഓൎമ്മക്കായി ഇന്ന്പശുവിൻറെ കുട്ടിയെ വിട്ടയച്ചിരിക്കുന്നു. "ഈ ലോകത്ത് നിന്ന് മറ്റേതിലേക്ക് "അവൻ ഒരു തേരിൽ പോകുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/186&oldid=158178" എന്ന താളിൽനിന്ന് ശേഖരിച്ചത്