താൾ:Dhakshina Indiayile Jadhikal 1915.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്മിൽ കാണുന്പോൾ മൂത്തവൻ എളയവൻറെ തല വലത്തെ കൈകൊണ്ട് തൊടണം. "സ്വജനങ്ങൾ" തമ്മിൽ കാണുന്പോൾ "വാ അണ്ണാ, അപ്പാ.തമ്മാ.അമ്മാ.അക്കാ എന്നൊക്കെ പറയും. വെവ്വേറെ ജാതിക്കാരായാൽ "വാ. മാമാ.മാമീ.ബാവാ" എന്നും മറ്റും. ഒരു തോടൻ ഒരു വടുക മണിഗാരനേയൊ പരിചയമുള്ള ഒരു പ്രായമേറിയ വടുകനേയൊ കണ്ടാൽ തോടൻ വടുകൻറെ മുന്പിൽ തല അല്പം വണങ്ങിനിന്ന "മദ്ധിൽ പുതിയ" (മദ്ധിൽ വന്നുവെ) എന്നു പറയും. വടുകൻ പറയും "ബുത്തുക്ക് ബുത്തുക്ക്" (ആശീൎവ്വാദം ആശീൎവ്വാദം). തല തോടൻറെ തലയിൽ വെക്കുകയും ചെയ്യും. വടുകാൎക്ക് കുറഉന്പരെ ബഹുഭയമാണ്. അവർ ഒടിയന്മാരാണത്രെ. സ്ത്രീകളെ ബലമായി വരുത്താം. അവരുടെ കരൾ എടുക്കാം, കൊല്ലും, മുറി തൽക്ഷണം ഉണങ്ങും അതിനാൽ അടയാളം ഒന്നും കാണുകയില്ല, മന്ത്രത്താൽ വാതിൽ തുറക്കാം ദേവത ഉപദ്രവം ഉണ്ടായാലും കണ്ണേറു കളവാനും മറ്റും കുറുന്പൻ വേണം. അവൻ സുഖപ്പെടുത്താതെ ഉപായം കാട്ടുകയാണെന്ന തോന്നിയാൽ തീൎന്നു. രാത്ര പുരവളഞ്ഞ സകലത്തിനേയും കൊലും, പുര ചൂടും. വടുകരിൽ പശുവിനേയും എരുമയേയും കറക്കുന്നത് പുരുഷന്മാരാണ്. കുട്ടികൾക്ക് ഏഴൊ ഒന്പതൊ വയസ്സായാൽ ശുഭദിവസം നോക്കി കറക്കാൻ പ"ിപ്പിക്കും. കുട്ടി കുറെ പാൽ അച്ഛനമ്മമാരുടേയും മറ്റും മുഖത്തേക്ക് എറിയണം. ജഡെസ്വാമി ഉത്സവം എന്നൊരുണ്ട്. അതിങ്കൽ മെഴൂർ, മുതലായി 8 സ്ഥലങ്ങളിൽ തീയ്യിൽ കൂടി നടക്കുകയുണ്ട്. നിഡുകല എന്നെടുത്ത് ജനുവരിയിൽ 8 ദിവസം ഉപവസി്ച്ച 9-ാംനാൾ അത്രെ തീയ്യിൽകൂടി നടക്കൽ. തിങ്കളാഴ്ച ഉത്തമം. 15 ഫീറ്റ് നീളത്തിൽ 9 ഫീറ്റ് അകലത്തിൽ തീപരത്തും. ചിലേടത്ത് വട്ടത്തിൽ മുസൽമാന്മാരുടെ സന്പ്രദായത്തിലും ഉണ്ട്. തീയ്യിൽ മണ്ണിടും. പിന്നീട് 2 പ്രാവിശ്യം കൂടി നടക്കും. 3.5.7. ഇങ്ങിനെ ആൾ നടക്കും. ഇതിലധികം പേരും നടക്കും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/184&oldid=158176" എന്ന താളിൽനിന്ന് ശേഖരിച്ചത്