Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നും താലി കെട്ടപ്പെട്ടവളും മരിച്ചാൽ പുലയും ബലിയും . താലികെട്ടിന്റെ നാലാം ദിവസമെ കുളിച്ചകൂടു. അന്ന വെളുത്തേടൻ മാറ്റ വെക്കണം.

'പൊരൊജാ(പൎജാ)'

ഗഞ്ചാം, വിശാഖപട്ടണം ഇവിടെ മല പ്രദേശങ്ങളിൽ കാട്ടുകൃഷിക്കാരാണ. പേർ രണ്ടും പ്രജാശബ്ദത്തിന്റെ തത്ഭവം പോലെ തോന്നുന്നു. ചിലർ ഗോമാംസം ഭക്ഷിക്കും. ചിലർ പോത്തിനെ തിന്നും. ചിലർ തിന്നുകയില്ല. ചിലർ പോത്തിനേയും പശുവിനേയും തിന്നും. അഛൻ പെങ്ങളുടെ മകളെ വിവാഹം ചെയ്ത നടപുണ്ട.നിൎബ്ബന്ധമില്ല. ഒരു ഊരിൽ കല്യാണം കഴിയാത്ത പെൺകുട്ടികൾ എല്ലാം പ്രത്യേകം ഒര പുരയിലും പുരുഷന്മാർ മറ്റൊരു പുരയിലും ഉറങ്ങികൊള്ളണം. മദ്യം പ്രധാനമാണ. വിവാഹത്തിന ഒരു ദിവസം പുരുഷന്റെ അഛനമ്മമാർ രണ്ടം കുടം മദ്യവും കുറെ അരിയും പെണ്ണിന്റെ വീട്ടിൽ കൊണ്ടുചെല്ലും. അത അവിടെ സ്വീകരിച്ചു എങ്കിൽ പിറ്റേത്ത കൊല്ലം ഒരു ദിവസം കുറെകൂടി അരിയും പുടവയും ഏഴ പാത്രം മദ്യവും 15 മുതൽ 50വരെ ഉറുപ്പികയും കൊണ്ട പിന്നേയും പോകും. പിറ്റേ ദിവസം പെണ്ണും ശേഷക്കാരും പുരുഷന്റെ ഊരിലേക്ക ചെല്ലും. ആ സമയം അവന്റെ വീട്ടിന്ന മുമ്പിൽ രണ്ട തുൺ നാട്ടി തമ്മിൽ ഒർ കയറകെട്ടി അതിന്മേൽ നിന്ന ഒരു ചുരുങ്ങ തൂക്കീട്ടുണ്ടായിരിക്കും. സ്ത്രീപുരുഷന്മാർ അതിന്റെ ചുമട്ടിൽ എത്തിക്കൂടുമ്പോൾ നീണ്ട ഒരുത്തൻ കോടാലികൊണ്ട അത കൊത്തി താഴ്ത്ത വീഴ്ത്തും. വീട്ടിന്ന എതിരായിട്ട ഒരസ്ഥലം നാല്പുറവും വേലികെട്ടി വളച്ചിട്ടുണ്ടാകും. പെണ്ണിന്റെ കൂട്ടർ അതിനുള്ളിൽനിന്ന നോക്കി കണ്ടുകൊള്ളണം. വഴിയെ സ്ത്രീപുരുഷന്മാർ അവിടെ ചെല്ലും. കൂടിയവൎക്ക പുരുഷന്റെ അഛൻ മുത്താറിയും, റാക്കും, ഇലിപ്പമദ്യവും കൊടുക്കണം. പിറ്റേന്ന പെണ്ണിനെ ഭൎത്താവ അവന്റെ വീട്ടിലേക്ക കൊണ്ടുപോകും. ഒരാഴച കഴിഞ്ഞാൽ അവൾ മടങ്ങി പോരണം. കുട്ടിയായാലും വലിയ വളായാലും ശരി. പിന്നെ ഒര സംവത്സരം കഴിഞ്ഞെ ഭൎത്താവി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/179&oldid=158170" എന്ന താളിൽനിന്ന് ശേഖരിച്ചത്