രു മരണം ആ മാസത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ) ശ്രാദ്ധം പോലെ ഒരു ക്രിയയുണ്ട്.
ഇവർ തീണ്ടുന്ന ജാതിയാകയാൽ ക്ഷേത്രങ്ങളിൽ കടക്കുകയില്ല. അകലെ നില്ക്കണം. പോരുമ്പോൾ ഒന്നുരണ്ടു നുള്ള് മണ്ണ് എടുത്തുകൊണ്ടുപോരും. അത് വീട്ടിൽ മെഴുകി ശുദ്ധമാക്കിയ ഒരു സ്ഥലത്തുവച്ചു ഗ്രാമദേവതകൾക്ക് പൂജയും നിവേദ്യങ്ങളും കഴിക്കും. ആൎക്കെങ്കിലും ദീനം കലശലായാൽ ഒരു മന്ത്രവാദിയെ വരുത്തും. അവനൊ അവളൊ ചില കളം വരച്ച് പൂജകൾ ചെയ്തതിൽ പിന്നെ ഒരു പാത്രത്തിൽ വെള്ളം വെച്ചിട്ട് ഏതെങ്കിലും ഒരു മൂൎർത്തിയുടെ പേർ പറഞ്ഞുംകൊണ്ട് ഒരു മണി അരി അതിൽ ഇടും. ആ മൂൎത്തിയാണ് രോഗത്തിന് കാരണമെങ്കിൽ അരിമണി ആണ്ടുപോകും. ആഴാത്തപക്ഷം മറ്റൊരു മൂൎർത്തിയെ വിളിച്ചുംകൊണ്ട് വേറെ ഒരു മണി ഇടും. ഇങ്ങിനെ അരിമണി ആഴുവോളം ചെയ്യും. ദേവത ഉപദ്രവം ഇല്ലാതെ വ്യാധി ഇല്ലെന്നാണ് വിശ്വാസം.
അകപ്പൊതുവാൾ, പുറപ്പൊതുവാൾ ഇങ്ങിനെ രണ്ടു പിരിവുണ്ട്. പുറപ്പൊതുവാൾ രണ്ടുണ്ട്. മാലപ്പൊതുവാൾ, ചെണ്ടപ്പൊതുവാൾ. അകപ്പൊതുവാൾക്ക് മൂസ്സത്, മൂത്തത് എന്നും പേരുണ്ട്. പുറപ്പൊതുവാന്മാർ മരുമക്കത്തായക്കാരാകുന്നു. ചെണ്ടപ്പൊതുവാൾ മാരാരോട് നന്നെ അടുത്തവനത്രെ. പുറപ്പൊതുവാൾക്ക് സ്വജനം ഭൎത്താവാവാം. ബ്രാഹ്മണൎക്ക് സംബന്ധവും ആവാം. പുരുഷന്മാൎക്ക് താണ ശൂദ്രരോട് സംബന്ധവും ഉണ്ട്. ചില ദിക്കിൽ താലികെട്ടുകഴിഞ്ഞാൽ വേളി ശേഷമ്പോലെ ഒരു ക്രിയയുണ്ടത്രെ. സ്ത്രീപുരുഷന്മാർ അല്പനേരം ഒരു അകത്ത് അടച്ചുകിടക്കണം. മാലപ്പൊതുവാൾക്ക് ഇത് കല്യാണ ആദ്യദിവസവും അവസാനദിവസവും വേണം. മൂന്നുരാത്രി ഒന്നിച്ചു കഴിക്കുമെന്നു തോന്നുന്നു. പക്ഷെ തുണയായിട്ട് ഒരു എണങ്ങത്തികൂടി അകത്ത് ഉണ്ടായിരിക്കും. പുറപ്പൊതുവാൾക്കും വേണം താലികെട്ടിയവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |