ടെ കാലിൻറെയും കയ്യിൻറെയും നഖങ്ങൾ മുറിക്കണം. വിവാഹം തിരളുംമുന്പും പിന്നേയും ആവാം. അമ്മാമൻറെ മകളെ വിവാഹം ചെയ്യേണമെന്ന നിൎബന്ധമുണ്ട്. ഈ നടപ്പിന്ന് മെനരിക്കും എന്ന പേർ. ഇങ്ങിനത്തെ വിവാഹത്തിന് കന്യാശൂല്ക്കം അഞ്ചുറുപ്പികയാണ്. മറ്റൊക്ക് പത്ത് കല്യാണം നാല്ദിവസമുണ്ട്. വിധവാവിവാഹവും ഭാൎയ്യയെ ഉപേക്ഷിക്കലും ആവാം.
ഗഞ്ചാംജില്ലയിൽ തെക്കൻതലയ്ക്കൽ വസിക്കുന്ന കൂട്ടരുടെ കല്യാണത്തിന് ചില വിശേഷവിധിയുണ്ട്. കല്യാണപന്തലിന്ന് കാൽ പന്ത്രണ്ടവേണം. മുഹൂൎത്തം എപ്പോഴും രാത്രിയാണ്. ആദ്യത്തെ ദിവസം പുരുഷന്മാൎക്ക് സദ്യപകൽ. സ്ത്രീകൾക്കു രാത്രി. ഉയർ്നജാതിക്കാരുടെ ഏഴു കിണറ്റിലെ വെള്ളം കൊണ്ടുവരണം. നിശ്ചയിച്ച സമയത്ത് മണവാളൻ ഓടികൊണ്ടുവരണം. സ്ത്രീപുരുഷന്മാർ അന്യോന്യം അരി ഇടണം. പുരുഷൻറെ മുന്പിലാണ് സ്ത്രീ ഇരിക്കുക. ഞാൻ മുന്പിൽ ഞാൻ മുന്പിൽ എന്ന കുറെ പിടിയും വലിയും കാട്ടിക്കൂട്ടും. വഴിയെ താലികെട്ടും. അത് കഴിഞ്ഞാൽ മേൽപറഞ്ഞ വെള്ളത്തിൽ രണ്ടാളും കുളിക്കും. രണ്ടാമതും പന്തലിൽതന്നെ വരും. ഒരു നാഴഇ അരി അവരുടെ മുന്പിൽ വെക്കും. അതിൽനിന്നും സ്ത്രീ കുറെ മോഷ്ടിക്കണം. ഭൎത്താവ് അളന്നുനോക്കുന്പോൾ കുറവ് കാണുകയും തന്നിമിത്തം അല്പം വിനോദം ഉണ്ടാകയും ചെയ്യും.
ശവം ദഹിപ്പിക്കയും മറചെയ്കയും ഉണ്ട്. ദഹിപ്പിച്ചാൽ പിറ്റേന്ന് തീകെടുത്ത് വെണ്ണുനീർ ഒരു മരത്തിൻറെ മുരട്ടൊപുറ്റിന്മേലൊ കൊണ്ടപോയി ഇടും. കൊണ്ടുപോകുന്ന ആളോട് പുരോഹിതൻ ചോദിക്കും മരിച്ചവൻ എന്തായിപോയി എന്ന്. അതിന്നു ഒന്നുകിൽ കാശിക്ക് അല്ലെങ്കിൽ ജഗന്നാഥത്തിലേക്കു പോയിരിക്കുന്നു എന്നു പറയണം. മരിച്ചതിൻറെ 4 ാം ദിവസം ഒരു പോക്കിനെ അറുക്കണം. പാകംചെയ്യുംമുന്പ് ഒരു കാൽ മരിച്ച് വന്ന എവിടുന്ന് പ്രാണൻപോയൊ ആ സ്ഥലത്തിന്നടുത്ത് തൂക്കണം. ചില കൂട്ടർ പൂച്ച എറച്ചി തിന്നും. എണ്ണയും മഞ്ഞളും തൊട്ടാൽ പുല പോയി. കൊല്ലം കൊല്ലം തുലാമാസത്തിൽ (മറ്റൊ-
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |