ശവം കുഴിച്ചിടുകയാണ്. 15 ദിവസം മകൻ ബലി ഇടും. അന്നു പുലയും പോയി. ഈഴുവൻ മുതല്ക്ക് മേല്പ്പട്ട് ഏതുജാതിയുടെയും ചോറുണ്ണും. മണ്ണാൻ, കണിശൻ ഇവരെത് ഭക്ഷിക്കയില്ല. പുള്ളുവനെ തൊട്ടാൽ ഈഴുവൻ ആശാരി ഇവർ കുളിക്കും. നായന്മാരും മറ്റും അടുത്താൽ കുളിക്കണം. ചെറുമൻ, പുലയൻ നായാടി, പറയൻ, ഉള്ളാടൻ തുടങ്ങിയവരെ തീണ്ടിയാൽ പുള്ളുവനും കുളിക്കണം.
ഒരിയ ദേശങ്ങളിൽ വെറ്റില വില്ക്കുകയും കൃഷിയും ആകുന്നു തൊഴിൽ. ജാതി കൂട്ടുകെട്ട് വലിയ മുറുക്കമാണ്. ഒരുവനെ തിരിയെ ജാതിയിൽ എടുക്കേണമെങ്കിൽ വിചാരം കഴിഞ്ഞിട്ട് ഒരു നദിവക്കത്തുകൊണ്ടുപോയി സ്വൎണ്ണക്കമ്പികൊണ്ടൊ വെള്ളിക്കമ്പികൊണ്ടൊ മറ്റൊ നാവിനെ ചൂടുവച്ച് ജഗന്നാഥക്ഷേത്രത്തിലെ പ്രസാദം കുറെ തീറ്റി വീട്ടിലേക്ക് കൊണ്ടുവന്ന് അവിടെ സ്വജാതിക്കാൎക്ക് സദ്യകഴിച്ച് കാരണവന്മാൎക്കും, ജാതിയിലെ നാല് തലവന്മാൎർക്കും വസ്ത്രങ്ങൾ കൊടുത്ത് വഴിയെ കുറെ ചോറും എടുത്തുകൊണ്ടു രണ്ടാമതും നദിവക്കിലേക്കുതന്നെ കൊണ്ടുപോകും. അതോടുകൂടി വെള്ളത്തിലേക്കു തള്ളുകയും ചെയ്യും. കുളിച്ചാൽ ശുദ്ധമായി. വിവാഹം തിരളും മുമ്പും, പിമ്പും ആവാം. അച്ഛൻ പെങ്ങളുടെ മകളെ കെട്ടാൻ അവകാശമുള്ളതാകുന്നു. പുരോഹിതൻ ദേശാരിയാകുന്നു. അവൻ പൂണൂൽ ധരിക്കണം. സ്ത്രീപുരുഷന്മാരുടെ ചെരുവിരലുകൾ ചേൎത്തുപിടിപ്പിക്കണം. കല്യാണം രണ്ടു ദിവസം ഉണ്ട്. മദ്യം പ്രധാനമാണ്. വിധവാവിവാഹം ആവാം. ജ്യേഷ്ഠന്റെ വിധവയെ അനുജൻ കെട്ടാം. ശവം ദഹിപ്പിക്കയാണ്. പുല ഒമ്പതാകുന്നു. 10-ം ദിവസം സ്വജന സദ്യവേണം.
ഗഞ്ചാം, വിശാഖപട്ടണം ജില്ലകളിൽ വയലിൽ പണിയും നെയ്ത്തും പ്രവൃത്തിയാണ്. തിരണ്ടപെണ്ണിന് അശുദ്ധിയുടെ ദീൎർഘം പലപ്രകാരമുണ്ട്. ഒരു മാഡികൻ (ചക്കിലിയൻ) അവളു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |