താൾ:Dhakshina Indiayile Jadhikal 1915.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-3-

മ്പലത്തിൽ പോയി ബിംബത്തിന്മേൽ പുഷ്പം വെച്ചിട്ടൊ ബിംബത്തിന്റെ മുമ്പിൽ കുറെ പൂക്കൾ വിതറിയതിൽ നിന്ന ഒന്ന എടുത്തിട്ടൊ ലക്ഷണം നോക്കും. വിവാഹത്തിന്ന പന്തൽ ഇടും .സ്ത്രീപുരുഷന്മാരെ മഞ്ഞളും നല്ലെണ്ണയുംകൂടി തേപ്പിക്കും. വിവാഹ ദിവസം പുരുഷൻ സൎവ്വാഗക്ഷൗരം കഴിക്കും.എന്നിട്ട് പെണ്ണിന്റെ വീട്ടിൽ പോകും. അവന്റെ കൈകാൽ നഖങ്ങൾ മുറിക്കും. അവനും അവളും കൂടി കുഡുംബ ദേവതെക്കും "കാരണവന്മാൎക്കും" പൊങ്ങൽ നിവേദിക്കും. പന്തലിൽ വേദി സമ്പ്രദായത്തിൽ ഒരു തറയുണ്ടായിരിക്കും. അതിന്റെ കിഴക്ക ഒരു കൊലവിളക്ക കത്തിക്കണം. അത സഹസ്രാക്ഷനായ ഇന്ദ്രനാണ്. പുരോഹിതൻ യമന്റെ പ്രതിനിധിയാണ്. ആയാളെയും അഗ്നിയുടെ പ്രതിനിധിയായി കടത്തിന്മേൽ ഒരു വിളക്കും തെക്കുകിഴക്ക കോണിൽ വെക്കും.തെക്കുപടിഞ്ഞാറെ (നിഋതി) കോണിൽ സ്ത്രീകൾ നിൽക്കും. പുരുഷൻ വരുണകോണായ പടിഞ്ഞാറ നിൽക്കണം.അവന്റെ സഖ വായുകോണിൽ. കുബേരന്റെത വടക്കാകകൊണ്ട അവിടെ ഒര സഞ്ചി നിറച്ച പണവുമായി ഒരുവൻ നില്ക്കും. ശിവശക്തിക്ക പകരമായി ഒരമ്മിയും കുഴയും വടക്കുകിഴക്കെ കോണിൽ വെക്കും. അതുകൾക്ക സമീപം നവധാന്യങ്ങളും വേണം. അമ്മിയുടെയും ഭദ്രദീപത്തിന്റെയും മദ്ധ്യെ ഏഴു കലശം വെക്കണം. എഴ സുമംഗലികൾ ഏഴ നദികളിൽ നിന്നൊ മറ്റൊ വെള്ളം കൊണ്ടു വന്നിട്ട വിളക്കിന്റെ മുമ്പിലെ പാത്രത്തിൽ പാരണം.വിളക്കിന്റെയും ഏഴ പാത്രങ്ങളുടെയും നടുക്ക ചാൽകമ്പം നാട്ടണം. വിവാഹം കഴിഞ്ഞാൽ ഒര മരത്തിന്റെ കൊമ്പ കുഴിച്ചിടാനുണ്ട. അത തെഴുത്തു എങ്കിൽ ശുഭം.അഗ്നി ജ്വലിപ്പിച്ച മണവാളന്ന ഉപനയനാദി ക്രിയകൾ നടത്തണം. എന്നിട്ട അവൻ അവിടുന്ന ഘോഷയാത്രയായി "പരദേശപ്രവേശം" ചെയ്യണം.വഴിക്ക പെണ്ണിന്റെ അഛൻ കണ്ട കൂട്ടികൊണ്ടു വരും. അവനും ഭാൎ‌യ്യയും കൂടി മണവാളന്റെ കാൽ കഴകിക്കണം. കാൽ വിരലുകൾക്കു മോതിരങ്ങൾ ഇടീക്കണം. ഇതിന്ന കാൽകെട്ട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/17&oldid=158160" എന്ന താളിൽനിന്ന് ശേഖരിച്ചത്