ഷ്ഠന്റെ വിധവയെ അനുജൻ കെട്ടുക നടപ്പില്ല. നന്ദൻ ഒരു പറയനായിരുന്നു. യാഗങ്ങൾ ചെയ്ത ബ്രാഹ്മണനായി. അതിന്നായി കുളിച്ചത തെക്കേ ആൎക്കാട്ടിൽ ഹോമകുളം എന്ന തടാകത്തിൽ ആണത്രെ. ഇവൎക്ക യാതൊരു ക്ഷേത്രത്തിലും കടന്ന കൂടാ. ദൂരത്തനിന്നിട്ട പണം വെച്ച കൊടുത്താൽ അത ദേവന സ്വീകരിക്കാം താനും.
ശവം ദഹിപ്പിക്കയുണ്ടെങ്കിലും കുഴിച്ചിടുകയത്രെ നടപ്പ. പുല മൂന്നിന്നൊ അഞ്ചിന്നൊ പാൽചടങ്ങ എന്നൊരു ക്രിയയുണ്ട. ഇത കഴിഞ്ഞാൽ പുനൎജ്ജന്മത്തിന്ന സമയമാകുവോളം ജീവൻ ഒര ദിക്കിൽ വിശ്രമിക്കുമെന്നാണ വിശ്വാസം. പതിനാറാം ദിവസവും പതിനഞ്ചാം ദിവസവും പന്ത്രണ്ടാം ദിവസവും ആണ കൎമ്മാന്തരം, അല്ലെങ്കിൽ പുല കഴിയൽ. കടിഞ്ഞിൽ കുട്ടി കഴിഞ്ഞാൽ ശവം പുരെക്കടുക്കേയൊ പുരെക്കകത്തതന്നേയൊ സ്ഥപിക്കണം. അല്ലാത്തപക്ഷം ഒടിയനൊ മന്ത്രവാദിയൊ കൊണ്ടുപോയേക്കാം. ഒടിക്ക കടിഞ്ഞിൽകുട്ടിയുടെ ശവം സാരമാണത്രെ. ചില കൂട്ടർ വിവാഹസമയം പൂണുനൂലിടും. ശവസംസ്കാരത്തിങ്കൽ കുടത്തിൽ വെള്ളവുമായി പ്രദക്ഷിണം വെക്കലും കുടം ഉടെക്കലും പറയൎക്കും ഉണ്ട. മൂന്നാം ദിവസം ശ്മശാനത്തിൽ വെലിയിട്ട കാക്കകൾക്ക കൊടുക്കും. പതിനേഴാം ദിവസം നദിയിൽ പിണ്ഡം വെക്കും. വിവാഹം ചെയ്യും മുമ്പ മരിച്ചാൽ ഒരു പൊയ്‌വിവാഹക്രിയ നടപ്പുണ്ട. തഞ്ചാവൂർ ജില്ലയിൽ ഒരുത്തൻ മരിച്ചാൽ കൎപ്പൂരം കത്തിക്കുക വീട്ടിലല്ല മുക്കൂട്ടപ്പെരുവഴിയിലാണെന്ന കാണുന്നു. ഒര കുടത്തിൽ ചാണകം കലക്കി അതും ഒര ചൂലും തീക്കൊള്ളിയും മൂന്നവഴികൂടിയേടത്തെങ്കിലും വീട്ടിലെങ്കിലും കൊണ്ടെവെക്കും. ഇത പ്രേതം തിരികെ വരാതിരിപ്പാനാണപോൽ. മരിച്ചവന്റെ കൈ ചാണകത്തിൽ പതിച്ചിട്ട ആ ചാണകം ചുമരിൽ ഒട്ടിക്കയും ചെയ്യും. രണ്ടാം ദിവസം ശ്മശാനത്തിൽനിന്ന മടങ്ങിവരുമ്പോഴെക്ക വാതിൽക്കൽ ഒരു ചെമ്പു വെള്ളവും മൂന്ന ഒലെക്കയും വെച്ചിരിക്കും. മരിച്ചവന്റെ അവകാശി അതിന്മേൽ ഇരുന്നിട്ട ഒര കഷ്ണം മത്സ്യം ചവച്ച മൂന്ന
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |