ഇതൊര ജാതിപേരൊ അല്ല തൊഴിലിൽനിന്ന ഉത്ഭവിച്ച പേരൊ എന്ന വാദമുണ്ട. ഒരു മാതിരി ശൈവശൂദ്രസന്യാസികളാണ. ചിലർ മദ്യം സേവിക്കും. നല്ല ശൂദ്രരുടെ ചോറുണ്ണും. മാംസം ഭക്ഷിക്കുകയും ചെയ്യും. ശിവക്ഷേത്രങ്ങളിൽ മാലകെട്ടും, കുഴലൂതും. ചിലർ മഠാധിപതികളായിട്ടും വലിയ ക്ഷേത്രങ്ങളുടെ അധികാരികളായിട്ടും ഉണ്ട. അവരെ തമ്പിരാൻ എന്നും പണ്ടാരസന്നിധി എന്നും വിളിക്കും. ഇവർ ബ്രഹ്മചാരികളാണ. മദ്യമാംസം പെരുമാറുകയില്ല. പണ്ടാരങ്ങൾപൂൎവ്വം ചോഴിയവെള്ളാളരായിരുന്നു എന്ന പറയുന്നു. അവരുമായി ഇന്നും കൊള്ളക്കൊടുക്കയുണ്ട. ശവം ഇരുത്തി മറചെയ്കയാണ.
ഒരുതരം തെലുങ്ക ചാല്യരാണ. എടംകൈ, വലംകൈ, ഇങ്ങിനെയുള്ളതിൽ ഇവർ വലംകൈക്കാരാകുന്നു. പെണ്ണ തിരണ്ടിരിക്കുമ്പോൾ മാംസം പാടില്ല. വിവാഹകാൎയ്യംകൊണ്ട പറയുന്ന സമയം ചോദ്യത്തിന നേരിട്ട ഉത്തരം പറയരുതെന്ന ചില കൂട്ടരുടെ പക്ഷം. പെണ്ണിനെ തേടിവന്നവരാണെങ്കിൽ പറയും. “ഞങ്ങൾ മൃഷ്ടാന്നം ഭക്ഷണം തേടിവന്നിരിക്കുകയാണ" എന്ന. അമ്മയും അഛനും സമ്മതമാണെങ്കിൽ മറുവടി പറയും "ഞങ്ങൾ ഭക്ഷണം തരാൻ തയ്യാറാണ, നിങ്ങൾ അടുത്ത ചാൎച്ചക്കാരാണല്ലൊ" എന്ന. വിവാഹ സമ്പ്രദായം തെലുങ്കും കൎണ്ണാടകവും കലൎന്നിട്ടാണ. ബെല്ലാരി, കടപ്പാ മുതലായ ദിക്കിൽ പെണ്ണിനെ മണവാളന്റെ വീട്ടിലേക്ക കൊണ്ടുപോകുന്നത കാളപ്പുറത്താണ. അവിടെ ചെന്നാൽ നാലു കാലുള്ള ഒരു പന്തലിൽനിന്ന കുളിക്കണം. പന്തലിനെ നൂൽകൊണ്ട ഒമ്പത ചുററിയിരിക്കും. ഒരു കൊട്ടയിലൊ നിലത്തൊ ചോളം കൂട്ടി അതിന്മേലാണ താലിവെക്കുക. മണവാളൻ അമ്മിമേൽ നിന്നിട്ടാണ താലി കെട്ടുക. കന്യകയുടെ മൂക്കുത്തി ഒര കിണ്ണത്തിൽ പാലിൽ ഇടും. അത അവൾ അഞ്ചപ്രാവശ്യം എടുക്കണം. വയ്യുന്നേരം തെരുകളിൽകൂടി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |