താൾ:Dhakshina Indiayile Jadhikal 1915.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-2-

ധരിച്ച ഇഷ്ടം സാധിച്ചു.. രണ്ടു പുത്രന്മാരുണ്ടായി. അവരിൽ നിന്ന് മറവരും കള്ളരും ഉത്ഭവിച്ചു. വഴിയെ അഹല്യ ചതിഗ്രഹിച്ചു. പിന്നെ ഒരു പുത്രൻ കൂടി ജനിച്ചു. അവനിൽ നിന്ന് അകമുടയന്മാരുണ്ടായി. മറ്റൊരു കഥയുമുണ്ട്. ആദ്യത്തെ പുത്രൻ ഗൗതമനെ ഭയം കൂടാതെ നോക്കി അതിനാൽ അഹം(അകം-അഹം മതി)ഉടയവൻ (ഉള്ളവൻ) അകമുട യാനായി. കള്ളൻ പോയി മറവനാം എന്നൊരു തമിൾ പഴഞ്ചൊല്ലുണ്ട്. യോഗ്യത നിമിത്തം അവൻ അകമുടയാനായി തീരും.പതുക്കെ പതുക്കെ വെള്ളാളനാവാം. അവിടുന്ന മുതലിയാരും ആവാം. അകമുടയാന ബ്രാഹ്മണനാണ ആചാൎ‌യ്യൻ. ജനന വിവാഹ മരണ ക്രിയകൾ വെള്ളാളരെ പോലെ ചെയ്യുന്നു. മധുരജില്ല രാമനാഥപുരത്തെ ഇവര മറവരുടെ ശവദാഹത്തിന അഗ്നി കൊണ്ടുപോകും. ശവം കുളിപ്പിക്കാൻ വെള്ളം കൊണ്ടുവരും. ഇവൎക്ക തെക്കർ എന്ന പേരുണ്ട. സാധാരണ പേർ സെൎവെക്കാരൻ എന്നാകുന്നു. പലരും പിള്ള എന്ന പേരും ധരിക്കും. ഇവൎക്കു വിവാഹം തിരണ്ടതിൽ പിന്നെയാണു. ചിലപ്പോൾ പ്രായമായ പെണ്ണിനെ ചെറിയ ചെക്കൻ വിവാഹംചെയ്കയും ഉണ്ട. വിവാഹം എളുപ്പമാണ. നല്ല ദിവസം നോക്കി പുരുഷന്റെ പെങ്ങൾ പെണിന്റെ വീട്ടിൽ ചെല്ലും. വഴിയെ ഒരു പുടവയും ഏതാനും ആഭരണങ്ങളും പുഷ്പം മുതാലയ്തും കൊണ്ട് കുറെ പെണ്ണുങ്ങളും ഉണ്ടാകും. പുടവ ഉടുപ്പിച്ചിട്ട കന്യകയെ ഒരു ചുമരിന്നരികെ കിഴക്കോട്ടു തിരിച്ച പലകയിൽ ഇരുത്തും. മണവാളന്റെ പെങ്ങൾ അവൾക്കു വെറ്റില അടെക്ക പുഷ്പം ഇതൊക്കെ കൊടുക്കും. അവൾ അതെല്ലാം മടിയിൽ വെക്കും. മറ്റവൾ ഒരു മഞ്ഞച്ചരടെങ്കിലും മാല എങ്കിലും ശംഖംവിളി മദ്ധ്യെ കഴുത്തിൽ ഇടിയിക്കും. അന്നുതന്നെ അവളെ പുരുഷന്റെ വീട്ടിലേക്കു കൊണ്ടുപോയി അവിടെ സദ്യ കഴിക്കയും ചെയ്യും. പണമുള്ളവർ ജാതക പരീക്ഷയും മറ്റും ചെയ്യിക്കും. പുരുഷന്റെ ശേഷക്കാരിൽ ചിലർ കുറെ ദൂരം വടക്കോട്ട പോയി ശകുന പരീക്ഷ ചെയ്യും. അല്ലെങ്കിൽ ഒരു അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/16&oldid=158149" എന്ന താളിൽനിന്ന് ശേഖരിച്ചത്