ന്നു?" ഇതിന്ന പുരുഷഭാഗക്കാർ പറയണം "ഞങ്ങൾ സൊരത്തനിന്നാണ. ദേവഗിരിയിൽ പാൎത്തിരുന്നു. അവിടുന്ന തെക്കോട്ടപോന്ന വിജയനഗരത്ത എത്തി. അവിടുന്ന മധുരയിൽ വന്നു" എന്ന. ഇവർ ഇതപോലെ അങ്ങോട്ടും ചോദിക്കും. ഇങ്ങിനെതന്നെ മറുവടിയും പറയും. ഇവൎക്ക ഇവൎതന്നെ പുരോഹിതൻ. ബ്രാഹ്മണരും ഉണ്ട. തമിഴർ ഇവരെ ചെട്ടി എന്ന വിളിക്കുന്നു. താണജാതിയായി വിചാരിക്കയും ചെയ്യുന്നു. പക്ഷെ ഇവരെ ഭാവം തങ്ങൾ സകലജാതിക്കും മീതെയാണ എന്നാകുന്നു. അയ്യങ്കാർ, അയ്യർ, റാവു, ഭാഗവതർ, ശാസ്ത്രികൾ, ഇത്യാദി പേരുകൾ എടുക്കും. എങ്കിലും പഴയ സമ്പ്രദായപ്രിയന്മാർ ചെട്ടി എന്ന പേർ വിട്ടിട്ടില്ല. വിവാഹം തിരളുംമുമ്പാണ നിയമം. വിധവാവിവാഹം പാടില്ല. എങ്കിലും വിധവ ക്ഷൌരം ചെയ്യേണ്ടാ. താലി അറക്കണം. വെററില മുറുക്കാം. മത്സ്യം, മാംസം, മദ്യം, ഇതും പാടില്ല. ഇവരിലും ബ്രഹ്മ ക്ഷത്ര വൈശ്യ ശൂദ്ര എന്ന വിഭാഗമുണ്ട. നാമകരണം പതിനൊന്നാം ദിവസമാണ. എട്ടാമത്തെ കുട്ടി പുരുഷനായാലും വേണ്ടതില്ല സ്ത്രീയായാലും വേണ്ടതില്ല പേർ കൃഷ്ണനെന്നാകുന്നു. അന്നപ്രാശനം ഒര വയസ്സ തികയുമ്പോഴായിരിക്കും ചിലപ്പോൾ. സാധാരണമായി പിന്നെത്തെ ഏതെങ്കിലും ഒര അടിയന്തിരത്തിന മുമ്പായിട്ടാണ. ഉപനയനം ഏഴും പന്ത്രണ്ടും വയസ്സിന മദ്ധ്യേയായിരിക്കും. സമാവൎത്തനമാകട്ടെ ബ്രഹ്മചൎയ്യയാകട്ടെ അനുഷ്ഠിക്കുമാറില്ല. ശവം ദഹിപ്പിക്കുകയാണ.പുല പത്തെ ഉള്ളു. ശ്രാദ്ധം ഊട്ടും.
മധുരാ, തിരുനെൽവേലി, ജില്ലകളിൽ വാസമാക്കീട്ടുണ്ട. ചിലർ ചാണാരുടെക്ഷുരകനാണ. ചിലൎക്ക തൊഴിൽ നെയിത്തും. ഇവർ തമ്മിൽ വിവാഹമില്ല. പുരോഹിതൻ ബ്രാഹ്മണനാണെങ്കിലും ആയാളെ മററുള്ള ബ്രാഹ്മണർ തങ്ങളോട സമന്മാരായി വിചാരിക്കുന്നില്ല. പണിക്കന്മാർ ഇയ്യടെ ഇല്ലം വെള്ളാളർ എന്ന പേരെടുത്തതുടങ്ങീട്ടുണ്ട. മത്സ്യമാംസം ഉപേക്ഷിക്കയും പൂണുനൂൽ ഇടുകയും ചെയ്യുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |