ഷന്മാരുടെ കാൽവിരനിന്ന അവന്റെ അളിയനും അവളുടെ അമ്മാവനും മോതിരം ഇടേണം. വിവാഹം നിശ്ചയിച്ച കഴി ഞ്ഞാൽ ഉടനെ സംസൎഗ്ഗം ആവാം. വിധവാവിവാഹം ധാരാ ളം ആവാം. വ്യഭിചാരക്കുററം ചെയ്ത ഒരുത്തി പിന്നെ വിവാഹം ചെയ്യുന്നതായാൽ താലിക്ക പകരം മഞ്ഞൾ ചരടാണ കെട്ടിക്കു ക. കെട്ടുന്നത ഒര സ്ത്രീയായിരിക്കും.
ചിലർ ശവം ഇരുത്തി സ്ഥാപിക്കും. ദഹിപ്പിക്കുന്നപക്ഷം ചുടലയിലേക്ക തീ കൊണ്ടുപോകേണ്ടത ക്ഷുരകനാകുന്നു. വെള്ള വും കുടവുമായി പ്രദക്ഷിണംവെക്കലും കുടം ഉടക്കലും ഇവൎക്കും നടപ്പാണ.
ദക്ഷിണകന്നടത്തിൽ പടുനൂൽ നെയ്ത്തുകാരാണ. ശൈ വരും വൈഷ്ണവരും ഉണ്ട. മുഖ്യദേവത ബാൎക്കൂറിലെ ദുൎഗ്ഗാപര മേശ്വരിയാണ. വിവാഹം തിരളുംമുമ്പ വേണം. വിധവാവിവാഹം പാടി ല്ല. വ്യഭിചാരത്തിന മാത്രം ഭാൎയ്യയെ ത്യജിക്കാം. മക്കത്തായമാ ണ. ശവം ദഹിപ്പിക്കണം. ശ്രാദ്ധം ഊട്ടും. മത്സ്യം ഭക്ഷിക്കാം. എന്നാൽ മാംസവും മദ്യവും വൎജ്ജമാണ.
ഇവരെ മധുരാപട്ടണത്തിലാണ മുഖ്യമായി കാണുക. അവി
ടെ പകുതിയും ഇവരാണ. ഗൂൎജ്ജരദേശത്തിന്ന വന്ന കുടിയേ
റിയവരാകുന്നു. ഭാഷയും ഒരമാതിരി ഗുജരാത്തിയാണ. പട്ടുനൂലി
എന്നും ഖത്രി എന്നും പറയും. പ്രവൃത്തി പേരകൊണ്ട ഊഹി
ക്കാമല്ലൊ. ഈ കാലം ഇവർ സൌരാഷ്ട്രർ എന്ന പേർ എടുത്തി
രിക്കുന്നു. ബ്രാഹ്മണരെന്ന ഭാവിക്കയും ചെയ്യുന്നു. പക്ഷെ ബ്രാ
ഹ്മണരുടെ ചോറുണ്ണുകയില്ല. പൂണുനൂലുണ്ട. വിവാഹദിവസത്തി
ന്റെ മുമ്പെ ഒരു നാൾ പുരുഷന്റെ ഭാഗത്തനിന്ന ചിലർ സ്ത്രീ
യുടെ വീട്ടിൽ പോയിട്ട പെണ്ണിനെ കൊടുക്കുമൊ എന്ന ആദര
പൂൎവ്വം ചോദിക്കും. അതിന്ന സ്ത്രീയുടെ ശേഷക്കാർ പറയേണ്ടുന്ന
ത ഒര വാചകമായിട്ടുണ്ട. "നിങ്ങൾ ആരാണ? എവിടുന്ന വരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |